Saturday, March 14, 2026 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 09.54 AM

പൂര്‍വ്വ വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ പിടിയില്‍ ; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് ആഷിക് ; ഷാരികി​ന്റെ പങ്ക് അന്വേഷിക്കുന്നു

uploads/news/2025/03/769787/cannabies1.jpg

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ രണ്ടു പൂര്‍വ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയ ആഷിക്കും മറ്റൊരു പൂര്‍വ്വവിദ്യാര്‍ത്ഥി ഷാരിലുമാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ കഞ്ചാവ് എത്തിച്ചത് ആഷിക്കാണെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്‌റിലായതിന് പിന്നാലെയാണ് രണ്ടുപേര്‍ കൂടി പിടിയിലായത്.

ആഷിക് സെം ഔട്ടായ വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ ഷെരിലിന്റെ പങ്ക് അന്വേഷിച്ചുവരികയുമാണ്. രണ്ടുപേരെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞദിവസം ഹോസ്റ്റലിലെ ആകാശിന്റെ മുറിയില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് ആഷിക്കാണ് നല്‍കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. വ്യാഴാഴ്ച 8 മണിയോടെയാണ് ആഷികിന് കഞ്ചാവ് കൈമാറിയത്. കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക്ക് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോയില്‍ അധികം കഞ്ചാവ് കണ്ടെത്തിയത്. കോളേജില്‍ മയക്കുമരുന്ന് ഇടപാടിന് സാധ്യതയുണ്ടെന്ന് കാണിച്ച് കോളേജ് പ്രിന്‍സിപ്പല്‍ ഈ മാസം 12 ന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്.

ലഹരിക്കായി പണപ്പിരിവ് നടക്കുന്നതായും കത്തില്‍ പറഞ്ഞിരുന്നു. ആകാശ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വ്യക്തിയാണെന്നും ഹോളി ആഘോഷം മുന്നില്‍ കണ്ട് വില്‍പ്പന ലക്ഷ്യം വച്ചുള്ള കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചതെന്നും പിടിച്ചതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW