Wednesday, March 18, 2026 Last Updated 26 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 08.52 AM

പാലക്കാട് പൂരപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റു ; യുവാവിന് ദാരുണാന്ത്യം

മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.
uploads/news/2025/03/769783/death images.gif
photo; representative image

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്‍റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടപ്പാൾ സ്വദേശി സുമേഷാണ് മരിച്ചത്. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പല്ലാർമംഗലം ദേശത്തിന്റെ്‌ പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം.

ഷോക്കേറ്റ സുമേഷ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു. മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW