-->
മോഡല്‍, റിയാലിറ്റി ഷോ ജഡ്ജ്, അഭിനേത്രി എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് മലൈക അറോറ. ചടുലമായതും സെക്സിയായതുമായ ചുവടുകളിലൂടെ ഐറ്റം സോംഗുകളില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത താരം ഇന്ന് സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. ബോളിവുഡിലെ ഫാഷനിസ്റ്റ എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്, താരമത് പലതവണ തെളിയിച്ചിട്ടുമുണ്ട്. പൊതുവേദികളിലും ടിവി ഷോകളിലുമൊക്കെ താരമെത്തുന്നത് ആരും ആകര്‍ഷിക്കപ്പെടുന്ന ഔട്ട്ഫിറ്റുകളിലൂടെയാണ്.
ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ബ്ലാക്ക് ക്രോപ്പ് ടോപ്പും, ലെയർ-അപ്പിനായി ഫിറ്റിംഗ് പാന്റും, ഓവർഷർട്ട് ഷർട്ടും ധരിച്ച് ഹോട്ട് സെക്സി ലുക്കിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. 51-ാം വയസ്സിലും താരത്തിന്റെ ഹോട്ട് ലുക്ക് സൈബര്‍ മീഡിയയെ ചൂടാക്കുകയാണ്.
അര്‍ബാസ് ഖാനെ പ്രണയിച്ച് വിവാഹം കഴിച്ച താരം പിന്നീട് വേര്‍പിരിഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലൈകയും അര്‍ജുന്‍ കപൂറും തമ്മില്‍ പ്രണയത്തിലായി. 2018 ഡേറ്റിംഗിലായ ഇവര്‍ വേര്‍പിരിയുന്നു എന്ന് അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. അടുത്തിടെ താന്‍ സിംഗിളാണെന്ന് അര്‍ജുന്‍ പറഞ്ഞതോടെ ആ ബന്ധം അവസാനിച്ചു എന്നുറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.