-->
തിരുവനന്തപുരം : വില കുറയുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് കേരളത്തിൽ ഇന്നു സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. സംസ്ഥാനത്ത് ആദ്യമായി പവന്റെ വില 65000 കടന്നു. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും ഇന്നു വില മുന്നേറുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65840 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71500 രൂപയോളം നൽകേണ്ടിവരും.
മാർച്ച് 1,2,3 തീയതികളിൽ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.വരും ദിവസങ്ങളില്‍ സ്വര്‍ണവില എന്താകുമെന്നത് പ്രവചനാതീതമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില കൂടുന്നതായിരുന്നു ട്രെന്‍ഡ്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഒറ്റയടിക്ക് 45 രൂപ കുതിച്ച് എക്കാലത്തെയും ഉയരമായ 6,695 രൂപയിലെത്തി.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 - ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ
മാർച്ച് 13- ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 64,960 രൂപ
മാർച്ച് 14- ഒരു പവൻ സ്വർണത്തിന് 880 രൂപ ഉയർന്നു. വിപണി വില 65,840 രൂപ