-->
കൊച്ചി: കൊച്ചിയില്‍ കോളേജ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവശത്തക്കുറിച്ച് അന്വേഷിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസവകു്പും. ജോയന്റ് ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല നല്‍കി. ഇന്ന് പുലര്‍ച്ചെ കളമശ്ശേരി പോളി ടെക്‌നിക് കോളേജിന്റെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും ഒമ്പത് കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ ചെയ്യുകയുമുണ്ടായി.
കുളത്തൂപ്പുഴ സ്വദേശിയായ ആകാശ് എന്ന വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും 1.9 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ആകാശിന് പുറമേ ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കെതിരേയും കേസെടുത്തു. പോലീസിനെ കണ്ട് ഓടിയവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ നാര്‍ക്കോട്ടിക് സെല്‍ അപ്രതീക്ഷിതമായി ഹോസ്റ്റലില്‍ കയറി രാത്രി ഒമ്പത് മണിയോടെ തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ നാലു മണിയോടെയാണ് അവസാനിച്ചത്. ഹോളിയാഘോഷത്തിന് മുന്നോടിയായിട്ടായിരുന്നു റെയ്ഡ്.
പിടിയിലായ അഭിരാജ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഭാരവാഹിയാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കഞ്ചാവ് എത്തിച്ച് നല്‍കിയവരെക്കുറിച്ചും വിവരം കിട്ടിയിട്ടുണ്ട്. ഏഴു മണിക്കൂറാണ് പരിശോധന നടത്തിയത്. ഹോളി ആഘോഷങ്ങള്‍ക്കായി ചില്ലറ വില്‍പ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് പുറത്തുവിടുന്ന വിവരം. നേരത്തേ പിടിയിലായവരില്‍ നിന്നുമാണ് ഈ വിവരം പോലീസിന് കിട്ടിയിരിക്കുന്നത്. കളമശ്ശേരി കോളേജില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമായി നടക്കുന്നുണ്ടെന്നും പോലീസ് പിടിയിലായവരെ ചോദ്യം ചെയ്ത ശേഷം പറഞ്ഞു.