Wednesday, March 11, 2026 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 07.07 AM

തുഷാര്‍ഗാന്ധിയെ തടഞ്ഞ സംഭവം ; നിയമനടപടിയുണ്ടാകുമെന്ന് പ്രതികരിച്ച് മുഖ്യമന്ത്രി

uploads/news/2025/03/769506/pinarayi-1.gif

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കില്ലെന്നും തുഷാര്‍ ഗാന്ധിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് എതിരായുള്ള കടന്നാക്രമണമാണെന്നും പ്രതികരിച്ച് മുഖ്യമന്ത്രി. സംഭവത്തില്‍ നിയമനടപടിയെടുക്കുമെന്നും പറഞ്ഞു. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് തുഷാര്‍ ഗാന്ധിക്ക് എതിരെയുള്ള അതിക്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വന്നത്.

കേരളത്തില്‍ എത്തുന്ന ദേശീയ വ്യക്തിത്വങ്ങളെ വഴി തടയുന്നത് അനുവദിക്കില്ലെന്നും ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മൗനം പാലിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ചെയ്തികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പൊതുപ്രവര്‍ത്തകനും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധിയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വഴിതടഞ്ഞത്. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് നെയ്യാറ്റിന്‍കരയില്‍ എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി.

തുഷാര്‍ ഗാന്ധി മഹാത്മാഗാന്ധിയെ അപമാനിച്ചുവെന്നായിരുന്നു ഇതിന് ബിജെപിയുടെ മറുപടി. തുഷാര്‍ ഗാന്ധി രാജ്യദ്രോഹ ശക്തികളുടെ ആയുധമാണെന്നും ഗാന്ധിയുടെ പേരുള്ള എല്ലാവരെയും മഹാത്മാക്കളായി കാണാന്‍ കഴിയില്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. തുഷാര്‍ഗാന്ധിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും മഹാത്മാഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്യുന്ന തുഷാര്‍ ഗാന്ധിയുടെ മാനസിക അവസ്ഥ പരിശോധിക്കണമെന്നും ബിജെപി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പടര്‍ത്തുന്നതെന്നും തുഷാര്‍ഗാന്ധി പ്രസംഗിച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW