-->
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുകയാണ് തിരുവനന്തപുരം. നഗരത്തിലെങ്ങും പൊങ്കാലയിടാന്‍ എത്തിയരുടെ തിരക്കാണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള സ്ത്രീകള്‍ക്കൊപ്പം സിനിമാ, സീരിയല്‍ രംഗത്തുളളവരും പതിവുപോലെ പൊങ്കാലയിടാന്‍ എത്തിയിട്ടുണ്ട്.
നടി വിന്ദുജയും പൊങ്കാലയില്‍ നിന്നുളള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മകള്‍ നേഹയ്‌ക്കൊപ്പമായിരുന്നു വിന്ദുജ പൊങ്കാലയിടാന്‍ എത്തിയത്. മകള്‍ നേഹയുടെ ആദ്യ പൊങ്കാലയാണിതെന്നും വിന്ദുജ പറയുന്നുണ്ട്.
അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി മറക്കാത്ത നടിയാണ് വിന്ദുജ മേനോന്‍. പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതിയാകും വിന്ദുജയെ ഓര്‍ക്കാന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചേട്ടച്ചനും ചേട്ടച്ചന്റെ സ്വന്തം മീനാക്ഷിയും അത്രയേറെ ജനപ്രീതി നേടിയിരുന്നു.
അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തില്‍ ഇപ്പോഴും സജീവമായ വിന്ദുജ മകള്‍ക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്.