Saturday, March 14, 2026 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 10.22 AM

ചേർത്തല-വൈറ്റില റൂട്ടിൽ ഓടുന്ന എൻ.എം ബസിലെ ലഹരി വിൽപ്പന; ജീവനക്കാര്‍ പിടിയില്‍

വൈറ്റിലയിൽ നിന്നാണ് ഇവ വാങ്ങിയതെന്നാണ് ബസ് ജീവനക്കാരുടെ മൊഴി.
uploads/news/2025/03/769341/3.gif
photo - facebook

ചേര്‍ത്തല : സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന കണ്ടെത്തിയ സംഭവത്തില്‍ പരിശോധന ശക്തമാക്കുമെന്ന് പോലീസ് . കഴിഞ്ഞ ദിവസം ചേര്‍ത്തല - എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എന്‍.എം. ബസില്‍ നിന്നും നിരോധിത പുകയില ഉത്പനങ്ങള്‍ പിടികൂടുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു . ഫയര്‍ ഫോഴ്‌സ ഡിജിപി പത്മകുമാറിന്റെ ഡ്രൈവര്‍ ഗോപേശാനന്തന്റെ് ഭാര്യയുടെ പേരിലാണ് .

ബസിന്റെ്‌ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പരിശോധനയിൽ ബസിൽ നിന്നും മുപ്പത് പായ്ക്കറ്റ് ഹാൻസ് ആണ് കണ്ടെത്തിയത്. പിന്നാലെ ബസും, എഴുപുന്ന സ്വദേശിയായ ഡ്രൈവർ അനിൽകുമാറിനെയും കണ്ടക്ടർ പ്രേംജിത്തിനെയും പോലീസ് കസ്റ്റ‍ഡിയിലെടുത്തു. കണ്ടെടുത്ത നിരോധിത പുകയില ഉത്പന്നങ്ങളുടെ അളവ് കുറവായതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ചേർത്തല-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന എൻഎം എന്ന ബസിൽ സ്ഥിര യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽക്കുന്നുണ്ടെന്ന പരാതിയിലായിരുന്നു പോലീസ് ബസ് തടഞ്ഞ് പരിശോധിച്ചത്. വൈറ്റിലയിൽ നിന്നാണ് ഇവ വാങ്ങിയതെന്നാണ് ബസ് ജീവനക്കാരുടെ മൊഴി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW