Tuesday, March 24, 2026 Last Updated 50 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 23 Mar 2026 11.43 PM

സഭാ തര്‍ക്കം: പള്ളികള്‍ കൈമാറാനുള്ള ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്‌

High court

കൊച്ചി: യാക്കോബായ -ഓര്‍ത്തഡോക്‌സ്‌ സഭ തര്‍ക്കം നിലനില്‍ക്കുന്ന ആറ്‌ പള്ളികള്‍ ഏറ്റെടുത്ത്‌ കൈമാറാനുള്ള സിംഗിള്‍ബെഞ്ച്‌ ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന്‌ വിധി പറയും. എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ബെസ്‌ഫാഗെ, ഓടക്കാലി സെന്റ്‌ മേരീസ്‌, മഴുവന്നൂര്‍ സെന്റ്‌ തോമസ്‌, പാലക്കാട്‌ മംഗലംഡാം സെന്റ്‌ മേരീസ്‌, എരിക്കിന്‍ചിറ സെന്റ്‌ മേരീസ്‌, ചെറുകുന്നം സെന്റ്‌ തോമസ്‌ എന്നീ പള്ളികള്‍ ഏറ്റെടുത്ത്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു കൈമാറാനുള്ള 2024 ഓഗസ്‌റ്റ്‌ 30ലെ സിംഗിള്‍ബെഞ്ച്‌ ഉത്തരവിനെതിരേയാണ്‌ അപ്പീല്‍. കോടതി ഉത്തരവ്‌ നടപ്പാക്കി റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ കലക്‌ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ സര്‍ക്കാറും യാക്കോബായ സഭാംഗങ്ങളും അപ്പീല്‍ നല്‍കിയെങ്കിലും ഡിവിഷന്‍ബെഞ്ച്‌ തള്ളി. തുടര്‍ന്ന്‌ സുപ്രീം കോടതിയെ സമീപിച്ചു.2024 ഒക്‌ടോബറിലെ 17ലെ ഡിവിഷന്‍ബെഞ്ച്‌ ഉത്തരവ്‌ റദ്ദാക്കിയ സുപ്രീം കോടതി അപ്പീല്‍ വീണ്ടും പരിഗണിച്ച്‌ തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലേക്ക്‌ മടക്കുകയായിരുന്നു. ഇന്നലെ വിധി പറയാന്‍ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന്‌ വൈകിട്ടത്തേക്ക്‌ മാറ്റുകയായിരുന്നു. ഉത്തരവ്‌ നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജികളും ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്‌.

Ads by Google
സ്വന്തം ലേഖകന്‍
Monday 23 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google