Saturday, March 21, 2026 Last Updated 7 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 10.40 AM

പാലായില്‍ ഷോണിന്റെ പ്രചാരണം ഉദ്‌ഘാടനം ചെയ്‌ത്‌ രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/03/831426/8.jpg

പാലാ: ജനങ്ങളെ സേവിക്കാനുള്ള അവസരമായാണ്‌ രാഷ്‌ട്രീയത്തെയും തെരഞ്ഞെടുപ്പുകളെയും ബി.ജെ.പി. കാണുന്നതെന്നു പാര്‍ട്ടി സംസ്‌ഥാനാധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. വ്യാജവാഗ്‌ദാനങ്ങള്‍ നല്‍കി സി.പി.എമ്മും കോണ്‍ഗ്രസും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രാജീവ്‌ ആരോപിച്ചു. പാലാ നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണവും തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനവും നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളെ പറഞ്ഞുപറ്റിച്ചു. ഇതുവരെ വികസനമല്ല, വിവാദരാഷ്‌ട്രീയമാണ്‌ കേരളത്തിനു ലഭിച്ചത്‌. പാലാ ജനറല്‍ ആശുപത്രി ശോച്യാവസ്‌ഥയിലാണ്‌. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വലിയ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ സംസ്‌ഥാനസര്‍ക്കാരിനു താത്‌പര്യമില്ല. ലണ്ടന്‍ ബ്രിഡ്‌ജ്‌, കളരിയാംമാക്കല്‍ പാലം, റിവര്‍വ്യൂ റോഡ്‌, ടൂറിസത്തിന്റെ സാധ്യതകള്‍, മൂന്നിലവിലെ കടവുപുഴ പാലം തുടങ്ങിയ പദ്ധതികളെല്ലാം ജനങ്ങള്‍ക്ക്‌ പ്രയോജനമില്ലാതെ ശേഷിക്കുന്നു. കേന്ദ്രപദ്ധതികള്‍ നടപ്പാക്കാന്‍ ഷോണ്‍ ജോര്‍ജിനെ ജയിപ്പിക്കണമെന്നും രാജീവ്‌ ചന്ദ്രശേഖര്‍ അഭ്യര്‍ഥിച്ചു. എന്‍.ഡി.എ. പാലാ നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ. പി.ജെ. തോമസ്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Ads by Google
Saturday 21 Mar 2026 10.40 AM
YOU MAY BE INTERESTED