Saturday, March 21, 2026 Last Updated 7 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 10.40 AM

നടന്‍ സുധീര്‍ കരമന എല്‍.ഡി.എഫ്‌. സ്വതന്ത്രനായേക്കും

uploads/news/2026/03/831425/7.jpg

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ മണ്‌ഡലത്തില്‍ നടന്‍ സുധീര്‍ കരമന എല്‍.ഡി.എഫ്‌. സ്വതന്ത്ര സ്‌ഥാനാര്‍ഥി. എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി ബി.ജെ.പിയുടെ പ്രമുഖ നേതാവ്‌ കരമന ജയനും രംഗത്തു വന്നതോടെ തെരത്തെടുപ്പ്‌ രംഗം കൊഴുത്തു. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി സി.പി. ജോണിനെ (സി.എം.പി ) പ്രഖ്യാപിച്ചിരുന്നു. അന്തരിച്ച നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെ മകനായ സുധീര്‍ കരമനയെ രംഗത്തിറക്കി മണ്‌ഡലം പിടിക്കാനാണ്‌ ഇടതുമുന്നണിയുടെ ആലോചന.
കഴിഞ്ഞ തവണ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ആന്റണി രാജുവിനു പകരക്കാരനായാണ്‌ സുധീര്‍ കരമനയെ പരിഗണിക്കുന്നത്‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുവേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന സുധീറിന്റെ ജനപ്രീതിയും രാഷ്‌ട്രീയ പശ്‌ചാത്തലവുംവോട്ടായി മാറുമെന്നാണു വിലയിരുത്തല്‍. എന്നാല്‍, ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.ഈ നീക്കത്തിനെതിരേ ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ രംഗത്തെത്തിയിട്ടുണ്ട്‌.

Ads by Google
Saturday 21 Mar 2026 10.40 AM
YOU MAY BE INTERESTED