Saturday, March 21, 2026 Last Updated 13 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 10.40 AM

നിയമസഭാ തെരഞ്ഞെടുപ്പ്‌ പട്ടിക നല്‍കാതെ മഹിളാ കോണ്‍ഗ്രസ്‌; ജെബി മേത്തര്‍ക്കെതിരേ വിമര്‍ശനം

uploads/news/2026/03/831419/1.jpg

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു കെ.പി.സി.സിക്ക്‌ സാധ്യതാപ്പട്ടിക നല്‍കാത്ത മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതൃത്വത്തിനെതിരേ പരാതി പ്രവാഹം. യൂത്ത്‌ കോണ്‍ഗ്രസും കെ.എസ്‌.യുവും അര്‍ഹരായ നേതാക്കളുടെ പട്ടിക കൃത്യമായി കൈമാറിയപ്പോഴാണ്‌ മഹിളാ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു വീഴ്‌ചയുണ്ടായത്‌. അര്‍ഹരായ നിരവധി വനിതാ നേതാക്കള്‍ക്കു മത്സരിക്കാനുള്ള അവസരം നഷ്‌ടപ്പെടാന്‍ ഇത്‌ കാരണമായെന്ന്‌ ആക്ഷേപം. മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷ ജേബി മേത്തറുടെ അനാസ്‌ഥയാണ്‌ ഇതിനു കാരണമെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്‌തമാണ്‌.
സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ കോണ്‍ഗ്രസിലെ പോഷക സംഘടനകള്‍ അവരുടെ ഭാരവാഹികളില്‍നിന്ന്‌ പരിഗണിക്കേണ്ടവരുടെ പേരുകള്‍ കെ.പി.സി.സിക്കു കൈമാറാറുണ്ട്‌. എന്നാല്‍, ഇത്തവണ മഹിളാ കോണ്‍ഗ്രസ്‌ നേതൃത്വം ഈ ഉത്തരവാദിത്വം നിറവേറ്റിയില്ല. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കപ്പെടാതെ പോയത്‌, കാലങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കു തിരിച്ചടിയായി. കോണ്‍ഗ്രസ്‌ പട്ടികയിലുള്ള വനിതാ സ്‌ഥാനാര്‍ഥികളെല്ലാം കെ.പി.സി.സിയുടെ ഭാഗമായി പട്ടികയില്‍ എത്തിയവരാണ്‌.
ഇത്തവണത്തെ സ്‌ഥാനാര്‍ഥി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസ്‌ ഭാരവാഹികളില്‍ ഒരാള്‍ക്കുപോലും സീറ്റ്‌ നല്‍കിയില്ലെന്ന ആക്ഷേപമാണ്‌ ശക്‌തമാകുന്നത്‌. ഇതിനു പിന്നാലെ സംസ്‌ഥാന അധ്യക്ഷ ജെബി മേത്തര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. അധ്യക്ഷ എന്ന നിലയില്‍ ജെബി മേത്തര്‍ സ്വന്തം സംഘടനയിലെ നേതാക്കള്‍ക്ക്‌ വേണ്ടി വാദിക്കുന്നതില്‍ പരാജയപ്പെട്ടതായി വിമര്‍ശകര്‍ പറയുന്നു.
മഹിളാ കോണ്‍ഗ്രസിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള സ്‌ഥാനാര്‍ഥി പ്രഖ്യാപനം താഴെത്തട്ടിലുള്ള വനിതാ പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്‌. വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായ വനിതാ നേതാക്കളെ തഴഞ്ഞത്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്‌. മൂന്നാം പിണറായി സര്‍ക്കാര്‍
ഉണ്ടാകില്ലെന്ന്‌
ഉറപ്പിച്ചുപറയാന്‍ കഴിയില്ല: കെ. സുധാകരന്‍

കോട്ടയം: മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന്‌ ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്നു കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ കെ. സുധാകരന്‍ എം.പി. കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍നിന്നു മത്സരിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി.
'നിയമസഭയിലേക്കു മത്സരിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു. മത്സരിക്കാന്‍ അര്‍ഹതയുള്ള ആളായതിനാല്‍ ശ്രമം നടത്തി. സ്വതന്ത്രനായി മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. നല്ല പരിഗണന പിന്നീട്‌ ഉണ്ടാകുമെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉറപ്പുനല്‍കിയിട്ടുണ്ട്‌- സുധാകരന്‍ പറഞ്ഞു.

Ads by Google
Saturday 21 Mar 2026 10.40 AM
YOU MAY BE INTERESTED