Sunday, March 15, 2026 Last Updated 11 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 02.01 PM

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റിയത് യുഡിഎഫിനെ സഹായിക്കാന്‍

uploads/news/2026/03/830183/k-surendran.gif

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് യുഡിഎഫിനെയും മുസ്‌ളീംലീഗിനെയും സഹായിക്കാനാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുമെന്നാണ് സിപിഐഎം നേതാക്കള്‍ പറഞ്ഞത്. ഒടുവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെട്ട വ്യക്തിയെ അവസാന നിമിഷത്തില്‍ മാറ്റി.

ഈ നീക്കം യുഡിഎഫിനെ സഹായിക്കാനാണ്. ഇത് താനോ ബിജെപി നേതാക്കളോ പറഞ്ഞ കാര്യമല്ലെന്നും ഇത് എല്‍ഡിഎഫ് നേതാക്കള്‍ തന്നെ പറയുന്ന കാര്യമാണെന്നും പറഞ്ഞു. അത് മഞ്ചേശ്വരത്തെ ആള്‍ക്കാര്‍ മനസ്സിലാക്കണമെന്നും അതിനുള്ള മറുപടി വരുന്ന ഏപ്രില്‍മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നല്‍കണമെന്നും അമ്മമാരും സഹോദരിമാരും അക്കാര്യത്തില്‍ ആദ്യം മുന്നില്‍ നില്‍ക്കണമെന്നും പറഞ്ഞു.

കേരളത്തില്‍ വികസനം വരണം. നമ്മുടെ കുട്ടികള്‍ക്ക് നല്ല ഭാവിയുണ്ടാകണം. നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്ല വിദ്യാലയങ്ങളും കോളേജുകളും ഉണ്ടാകണം. എല്ലാവരും കഴിയുന്നത് പോലെ കഴിയാനും റോഡിലിറങ്ങി നടക്കാനും കഴിയണം. അതിനെല്ലാം ബിജെപിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കണമെന്നും പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കെ. സുരേന്ദ്രനാണ്.

Ads by Google
Saturday 14 Mar 2026 02.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google