Sunday, March 15, 2026 Last Updated 32 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.56 AM

ഇന്ധനപ്രതിസന്ധിക്കിടയില്‍ ആശ്വാസവാര്‍ത്ത : ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പലുകളെത്തുന്നു

indian, fuel, relief

ഗുജറാത്ത്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ ഇന്ധനക്കപ്പലുകള്‍ സുരക്ഷിതമായി എത്തുന്നു. രണ്ട് കപ്പലുകളിലായി എത്തുന്ന 92000 മെട്രിക് ടണ്‍ എല്‍പിജി, രാജ്യത്തെ പാചക വാതക ക്ഷാമത്തിന് അല്‍പം ആശ്വാസമേകുമെന്നാണ് സൂചന. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഇവിടെ സംഘര്‍ഷം മൂലം ഗതാഗതം തടസ്സപ്പെടുമോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാല്‍ കപ്പലുകള്‍ തടസ്സമില്ലാതെ നീങ്ങിയത് രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയില്‍ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്.

'ശിവാലിക്', 'നന്ദാദേവി' തുടങ്ങിയ കപ്പലുകളാണ് ഗുജറാത്ത് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ഇറാനുമായി അടുത്ത ബന്ധം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രത്യേക സുരക്ഷാ പരിഗണന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഗുജറാത്തിലെ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലും ഈ കപ്പലുകള്‍ എത്തുന്നതോടെ രാജ്യത്തെ ഇന്ധന വിതരണം പൂര്‍ണ്ണമായും സാധാരണ നിലയിലാകുമെന്നാണ് റിപ്പോര്‍ട്ട്.

കപ്പലുകളുടെ വരവോടെ നിലവില്‍ രാജ്യത്ത് അനുഭവപ്പെടുന്ന പാചകവാതക ക്ഷാമത്തിന് നേരിയ പരിഹാരമാകും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, മുടക്കമില്ലാതെ ഇന്ധനം എത്തുന്നത് ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകാന്‍ സാധ്യതയുള്ള വര്‍ദ്ധനവ് തടയാനും സഹായിക്കും.

Ads by Google
Sunday 15 Mar 2026 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google