Sunday, March 15, 2026 Last Updated 12 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Mar 2026 10.52 AM

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച: 2 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

robbery, kowdiar, palace, 2 crore, steal

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. 2 കോടി മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ഗൗരി ലക്ഷ്മി ഭായ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ ആണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു. നഷ്ട്ടമായവയില്‍ പരമ്പരാഗതമായി കൈമാറിയ വജ്രം പതിച്ച ആഭരണങ്ങളാണ് ഉള്ളത്.

കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍, 3 പവനോളം വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വര്‍ണപാദസരം , കറുത്ത മുത്തും സ്വര്‍ണമുത്തും ഇടകലര്‍ന്ന പാദസരം ഉദ്ദേശം 2 പവന്‍, വീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വളകള്‍ ഉദ്ദേശം 4 പവന്‍, വീതി കുറഞ്ഞ സ്വര്‍ണ പിരിവള രണ്ടെണ്ണം ഉദ്ദേശം 3 പവന്‍, കുഞ്ച ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലും തൂക്കും , സ്വര്‍ണത്തില്‍ പച്ച ഇനാമല്‍ 2 ഇലയും നടുക്ക് വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വര്‍ണ പതക്കവും സ്വര്‍ണ പിരി ചെയിനും 2.5 പവന്‍. സ്വര്‍ണ്ണ കുഴിമിന്നുമാല ഉദ്ദേശം 5 പവന്‍, പച്ച കല്ല് പതിച്ച നാഗ പട കമ്മലും മാലയും പതക്കവും ഉദ്ദേശം 8 ലക്ഷം രൂപ വില വരുന്നത്, സ്വര്‍ണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും ഉദ്ദേശം 2 പവന്‍, റൂബി കല്ലുകളും ഡയമണ്ട്കളും പതിച്ച വീതിയുള്ള ഒഴുക്കന്‍ വള 2 എണ്ണം ഉദ്ദേശം 6 പവന്‍, വളരെ നേര്‍ത്ത ചെയിനില്‍ പദ്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ പതക്കവും ചെയിനും ഉദ്ദേശം 1 പവന്‍, ഒരു പവന്‍ വീത തൂക്കം വരുന്ന അഞ്ച് കുതിര പവന്‍ നാണയങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് മോഷണം പോയത്. കവടിയാര്‍ കൊട്ടാരത്തില്‍ നിലവില്‍ രണ്ട് തമ്പുരാട്ടിമാര്‍ മാത്രമാണ് താമസിക്കുന്നത്. ആദിത്യ വര്‍മ്മ ഇന്ന് രാത്രിയോടെ കൊട്ടാരത്തില്‍ എത്തും.

Ads by Google
Sunday 15 Mar 2026 10.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google