Sunday, March 15, 2026 Last Updated 11 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 07.32 AM

എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു; ഗണേഷ് കുമാറിന് തിരിച്ചടി

uploads/news/2026/03/830093/ganeshkumar.gif

പത്തനാപുരം: കെ.ബി. ഗണേഷ് കുമാര്‍ പ്രസിഡന്റായ എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവെച്ചതിനെത്തുടര്‍ന്ന് കോറം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രജിസ്ട്രാറുടെ നടപടി. യൂണിയന്റെ ഭരണച്ചുമതല തങ്കപ്പന്‍ പിള്ള ചെയര്‍മാനായ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി.

യൂണിയന്‍ ഭരണസമിതിയിലെ 19 അംഗങ്ങളില്‍ 10 പേരും ഒരേസമയം രാജിവെച്ചതാണ് പെട്ടെന്നുള്ള പിരിച്ചുവിടലിന് കാരണമായത്. ഇന്നലെ തന്നെ പുതിയ കമ്മിറ്റിയും ചുമതലയേറ്റു. ഗണേഷ് കുമാര്‍ യൂണിയനില്‍ ഏകാധിപത്യം കാട്ടുന്നു എന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണം. ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന് രാജിവെച്ച അംഗങ്ങള്‍ ആരോപിച്ചു.

നിലവില്‍ പത്തനാപുരം താലൂക്ക് യൂണിയന്റെ പ്രവര്‍ത്തനം താത്കാലിക കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും. ഗണേഷിന്റെ പ്രവര്‍ത്തനശൈലിക്കെതിരെ കുറച്ചുനാളുകളായി യൂണിയനുള്ളില്‍ പ്രതിഷേധം ശക്തമായിരുന്നു. പത്മ കഫേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണസമിതി അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനിന്നിരുന്നു.

ഭരണസമിതി പിരിച്ചുവിട്ടെങ്കിലും, ജനറല്‍ ബോഡിയില്‍ അദ്ദേഹം അംഗമായി തുടരും. അതേസമയം താലൂക്ക് യൂണിയനുള്ളില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ ഔദ്യോഗിക പ്രതികരണം.

Ads by Google
Saturday 14 Mar 2026 07.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google