Sunday, March 15, 2026 Last Updated 18 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 03.10 PM

സംസ്ഥാനത്ത് കടുത്ത വേനൽ ചൂട്; 9 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട്

on

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒൻപത് സ്റ്റേഷനുകളിൽ‌ ഓറഞ്ച് അലർട്ടും രണ്ട് സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ, ത‍ശ്ശൂർ ജില്ലയിലെ ഒല്ലൂർ, പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ളവർ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

ഇതിനുപുറമെ എറണാകുളത്തെ കളമശ്ശേരി,കോഴിക്കോട്ടെ ബേപ്പൂർ എന്നിവിടങ്ങളിൽ ജാ​ഗ്രതാ നിർദേശത്തിന്റെ ഭാ​ഗമായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെയിൽ കടുക്കുന്ന സമയങ്ങളിൽ, പ്രത്യേകിച്ച് പകൽ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Ads by Google
Friday 13 Mar 2026 03.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google