Sunday, March 15, 2026 Last Updated 58 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Saturday 14 Mar 2026 11.34 PM

സുധാകരന്മാര്‍ ഇടംവലം തലവേദന; സ്വയം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജി. സുധാകരന്‍, ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച്‌, മത്സരിക്കുമെന്നു കെ. സുധാകരന്‍

എം.പി സ്‌ഥാനമൊഴിഞ്ഞ്‌ നിയമസഭയിലേക്കു മത്സരിക്കണമെന്നാണ്‌ കെ. സുധാകരന്റെ ആവശ്യം. ഒരാള്‍ക്ക്‌ അനുമതി നല്‍കിയാല്‍ ഒമ്പത്‌ എം.പിമാരും ഇതേ ആവശ്യമുന്നയിച്ച്‌ രംഗത്തുണ്ടെന്നതാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി.
uploads/news/2026/03/830263/k7.jpg

കോട്ടയം: തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ഇടതിലും വലതിലും തലവേദന സൃഷ്‌ടിച്ച്‌ സുധാകരന്‍മാര്‍. സ്വയം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാണ്‌ സി.പി.എമ്മിന്റെ സമ്മുന്നത നേതാവായിരുന്ന ജി. സുധാകരന്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും തലവേദന സൃഷ്‌ടിക്കുന്നതെങ്കില്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച്‌ കണ്ണൂരില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചാണ്‌ കെ. സുധാകരന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും തലവേദന സൃഷ്‌ടിക്കുന്നത്‌.

അമ്പലപ്പഴയില്‍ മത്സരിക്കുമെന്നാണ്‌ ജി. സുധാകരന്‍ പ്രഖ്യാപിച്ചത്‌. സ്വതന്ത്രനായി മത്സരിക്കുമെന്നാണ്‌ പറയുന്നതെങ്കിലും അദേഹത്തിന്‌ ആലപ്പഴയിലുള്ള ജനകീയത സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നു. അമ്പലപ്പുഴയിലെ സുധാകരന്റെ സ്‌ഥാനാര്‍ഥിത്വം ആലപ്പുഴ ജില്ലയിലെ പല മണ്ഡലങ്ങളെയും സ്വാധീനിച്ചേക്കാമെന്ന ആശങ്കയാണ്‌ സി.പി.എമ്മിന്‌. നിലവിലെ എം.എല്‍.എ എച്ച്‌. സലാമാണ്‌ അമ്പലപ്പുഴയില്‍ ഇത്തവണയും പാര്‍ട്ടി സ്‌ഥാനാര്‍ഥി. പാര്‍ട്ടിയുമായുള്ള 63 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്‌ പോരിനിറങ്ങുന്ന ജി. സുധാകരനെ എങ്ങനെ തളയ്‌ക്കാമെന്നാണ്‌ ഒടുവില്‍ സി.പി.എം ചര്‍ച്ച.

മറുവശത്ത്‌, എം.പി സ്‌ഥാനമൊഴിഞ്ഞ്‌ നിയമസഭയിലേക്കു മത്സരിക്കണമെന്നാണ്‌ കെ. സുധാകരന്റെ ആവശ്യം. ഒരാള്‍ക്ക്‌ അനുമതി നല്‍കിയാല്‍ ഒമ്പത്‌ എം.പിമാരും ഇതേ ആവശ്യമുന്നയിച്ച്‌ രംഗത്തുണ്ടെന്നതാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി.

സുധാകരന്റെ നീക്കത്തില്‍ ഞെട്ടലിലാണ്‌ കോണ്‍ഗ്രസ്‌. ഹൈക്കമാന്‍ഡും കടുത്ത അതൃപ്‌തിയിലാണ്‌. സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിക്കും മുമ്പ്‌ തന്നെ മത്സരിക്കുമെന്ന്‌ സുധാകരന്‍ പറഞ്ഞതില്‍ സംസ്‌ഥാന നേതൃത്വത്തിനും അതൃപ്‌തിയുണ്ട്‌. എം.പിമാര്‍ നിയമസഭയിലേക്ക്‌ മത്സരിക്കുന്നത്‌ തിരിച്ചടിയാകുമെന്ന ആശങ്കയാണ്‌ ഹൈക്കമാന്‍ഡിന്‌. മത്സരവിലക്കിന്റെ കാരണവും മറ്റൊന്നല്ല.

ഷാലു മാത്യു

Ads by Google
ഷാലു മാത്യു
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google