Sunday, March 15, 2026 Last Updated 11 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 08.31 AM

കരിഞ്ചന്തക്കാര്‍ക്കെതിരെ കര്‍ശന നടപടി ; മനഃപൂര്‍വ്വം പരിഭ്രാന്തി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

uploads/news/2026/03/829950/narendra-modi.jpg

ന്യൂഡല്‍ഹി: സാഹചര്യം മുതലെടുത്ത് പാചകവാതക സിലിണ്ടറുകളും മറ്റും കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പേരില്‍ ചിലര്‍ മനഃപൂര്‍വ്വം പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും പരിഭ്രാന്തി പടര്‍ത്തുന്ന നീക്കങ്ങളില്‍ വീഴരുതെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍, യുവാക്കള്‍ എന്നിവര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഇതൊരു കൂട്ടുത്തരവാദിത്വമാണ്.

ലോകം മുഴുവന്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ദുഷ്‌കരഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ സ്ഥിരതയോടെ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ മുഴുവന്‍ 'ഗുരുത്വാകര്‍ഷണ കേന്ദ്രമായി' ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും വികസിത ഭാരതം എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക നേതാക്കള്‍ ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഭാവിയുടെ ഭാഗമാകണമെങ്കില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കണമെന്ന് ലോകത്തിനറിയാമെന്നും പറഞ്ഞു.

Ads by Google
Friday 13 Mar 2026 08.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google