Sunday, March 15, 2026 Last Updated 12 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 08.22 AM

പത്മകുമാര്‍ സിപിഐഎമ്മിന് പുറത്തേക്ക് ? വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി

uploads/news/2026/03/829735/pathma-kumar.jpg

പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം തപാലില്‍ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നല്‍കിയത്. ഇതോടെ പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കുമെന്നാണ് സൂചനകള്‍.

വിശദീകരണം തേടിയ ശേഷമായിരിക്കും നടപടി വരിക. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പത്മകുമാര്‍ കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായിട്ടും പിന്നീട് ജാമ്യം നേടി പുറത്തുവന്നിട്ടുമെന്നും പാര്‍ട്ടി ഇതുവരെ പത്മകുമാറിനെതിരേ നടപടിയെടുത്തിരുന്നില്ല. സമയം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം കിട്ടിയത്.

Ads by Google
Thursday 12 Mar 2026 08.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google