Sunday, March 15, 2026 Last Updated 19 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 08.59 AM

നെടുമങ്ങാട് അമിത വേഗത്തിലെത്തിയ ബൈക്കുള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

nedumangad,bike, accident,3, dead

ആര്യനാട് (തിരുവനന്തപുരം): ആര്യനാട്-നെടുമങ്ങാട് റോഡില്‍ ഉഴമലയ്ക്കല്‍ ആശുപത്രിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാല്‍ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കര്‍ സ്വദേശി ബിനോയ് (21) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പരുത്തിക്കുഴി ബൈബിള്‍ കോളജിനു സമീപം താമസിക്കുന്ന അഭിനവിനെ (21) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.45ന് ആണ് അപകടം. രണ്ടുപേര്‍ അപകട സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. ബൈക്കുകള്‍ അമിതവേഗത്തിലായിരുന്നതായാണു സൂചന. 2 ബൈക്കുകളും പൂര്‍ണമായി തകര്‍ന്നു.

Ads by Google
Monday 09 Mar 2026 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google