Sunday, March 15, 2026 Last Updated 24 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 03.52 PM

എഫ്ബി പോസ്റ്റില്‍ വിമര്‍ശനം;മലപ്പുറത്ത് യുവാവിനെ മര്‍ദിച്ച് എംഎല്‍എയുടെ മകനും സംഘവും, കേസ്

on

മലപ്പുറം: മഞ്ചേരി എംഎല്‍എ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ എംഎല്‍എയുടെ മകനെതിരെ കേസ്. മഞ്ചേരി എംഎല്‍എ മഞ്ചേരി എംഎല്‍എ യു എ ലത്തീഫിന്റെ മകന്‍ അമീറും സുഹൃത്തുക്കളും യുവാവിനെ ആക്രമിച്ചെന്നാണ് പരാതി.

മുള്ളമ്പാറ സ്വദേശി കൂളിയോടന്‍ ലത്തീഫിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 9.40-ഓടെ മുള്ളമ്പാറയിലുള്ള ലത്തീഫിന്റെ 'ബിസ്മി കൂള്‍ബാര്‍' സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. കടയില്‍ കയറി ലത്തീഫിനെ തടഞ്ഞുനിര്‍ത്തി വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ എംഎല്‍എയുടെ മകന്‍ അമീറിനെയും മറ്റ് അഞ്ചുപേരെയും പ്രതിചേര്‍ത്ത് മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹാരിസ്, ഷിഹാബ്, നിസാര്‍, ടി എം ഷിഹാബ്, സിറാജ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

മഞ്ചേരിയിലെ വികസന മുരടിപ്പിനെക്കുറിച്ച് എംഎല്‍എയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ ഉയര്‍ന്ന വിമര്‍ശത്തിലുള്ള വൈരമാണ് മര്‍ദനത്തിനുപിന്നില്‍ എന്നാണ് ആരോപണം. അഞ്ചുവര്‍ഷം കൊണ്ട് മണ്ഡലത്തിലെ പിഡബ്ല്യൂഡി റോഡുകള്‍ക്കായി 34കോടി രൂപയുടെ വികസനപ്രവര്‍ത്തനം നടത്തിയെന്ന് അവകാശപ്പെടുന്ന എംഎല്‍എയുടെ പോസ്റ്റിന് താഴെയായിരുന്നു അസഭ്യകമന്റ്. പിന്നാലെ എംഎല്‍എയുടെ മകനും സംഘവും കമന്റിട്ടയാളുടെ കടയില്‍ എത്തി ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു. അതേസമയം അസഭ്യകമന്റ് ഇട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ലത്തീഫ് ആയുധം ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയുമാണ് ചെയ്തതെന്നുമാണ് അമീറിന്റെയും സംഘത്തിന്റെ വാദം.

Ads by Google
Sunday 08 Mar 2026 03.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google