Wednesday, March 18, 2026 Last Updated 51 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 10.02 AM

ശബരിമല സ്വര്‍ണ്ണക്കൊടിമരം : മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്

uploads/news/2026/02/827528/mohanlal-and-dileep.jpg

തിരുവനന്തപുരം: ശബരിമല കൊടിമരവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടന്‍മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. മോഹന്‍ലാലിനെ തിരുവനന്തപുരത്തും ദിലീപിനെ കൊച്ചിയിലുമാണ് ചോദ്യം ചെയ്തത്. സ്വര്‍ണം സംഭാവന നല്‍കിയതായി ഇരുവരും മൊഴി നല്‍കി. സ്വര്‍ണം സംഭാവനയുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.

ശബരിമലയിലേക്ക് സ്വര്‍ണം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണ് എന്നും തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. മൊഴി നല്‍കാന്‍ തയ്യാറെന്ന് നടന്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അന്ന് വിജിലന്‍സിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

മൊഴിയെടുപ്പ് ഈ ആഴ്ച്ച തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. വിജിലന്‍സ് നേരത്തെ ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, സുരേഷ് കുമാര്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഇവര്‍ നല്‍കിയ സ്വര്‍ണ്ണത്തിന്റെ കണക്കും അറിയിച്ചതായാണ് സൂചന. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള 27 പേരാണ് കൊടിമര പുനര്‍നിര്‍മാണത്തിന് സംഭാവന നല്‍കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

2017-ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നത്. നിര്‍മ്മാണത്തിനാവശ്യമായ സ്വര്‍ണം സ്വീകരിക്കുന്നതില്‍ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനുംവേണ്ടി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

Ads by Google
Friday 27 Feb 2026 10.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google