Wednesday, March 18, 2026 Last Updated 8 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
എസ്. നാരായണ്‍
Tuesday 17 Mar 2026 11.39 PM

അസാധാരണം; ഭരണമുന്നണിയുമായി അടുപ്പമുള്ളവര്‍ എന്ന സംശയം, ഐ.പി.എസ്‌, ഐ.എ.എസ്‌. സ്‌ഥലംമാറ്റത്തില്‍ തിരുത്തല്‍വരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍

ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റ ഉത്തരവില്‍ മണിക്കൂറുകള്‍ക്കകം തിരുത്തല്‍വരുത്തി കമ്മിഷന്‍ ഞെട്ടിച്ചു. ഭരണമുന്നണിയുമായി അടുപ്പമുള്ളവര്‍ എന്ന സംശയത്തിലാണ്‌ ചില ഉദ്യോഗസ്‌ഥരുടെ കാര്യത്തില്‍ ഇടപെട്ടതെന്നാണു സൂചന.
uploads/news/2026/03/830743/election-commission-kerala.jpg

തിരുവനന്തപുരം; സംസ്‌ഥാനത്തെ ഐ.എ.എസ്‌, ഐ.പി.എസ്‌. തലപ്പത്ത്‌ അസാധാരണ ഇടപെടലുമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍. ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റ ഉത്തരവില്‍ മണിക്കൂറുകള്‍ക്കകം തിരുത്തല്‍വരുത്തി കമ്മിഷന്‍ ഞെട്ടിച്ചു. ഭരണമുന്നണിയുമായി അടുപ്പമുള്ളവര്‍ എന്ന സംശയത്തിലാണ്‌ ചില ഉദ്യോഗസ്‌ഥരുടെ കാര്യത്തില്‍ ഇടപെട്ടതെന്നാണു സൂചന. ഇന്നു രാവിലെ 11 നു മുമ്പായി എല്ലാ ഉദ്യോഗസ്‌ഥരും പുതിയ തസ്‌തികകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നു ചീഫ്‌ സെക്രട്ടറിക്കു കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌.

പുതിയ ഉത്തരവ്‌ പ്രകാരം പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ എസ്‌.പി: മെറിന്‍ ജോസഫ്‌ കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മിഷണറാകും. ജി. ജയദേവ്‌ പോലീസ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സില്‍ എസ്‌.പിയാകും.

മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മടം മണ്‌ഡലത്തിലെ ആര്‍.ഡി.ഒ, സി.പി.എം. സംസ്‌ഥാന സെക്രട്ടറിയുടെ ഭാര്യ പി.കെ. ശ്യാമള ജനവിധി തേടുന്ന തളിപ്പറമ്പിലെ ആര്‍.ഡി.ഒ. എന്നിവരെയും മാറ്റിയിട്ടുണ്ട്‌. ഡി.ഐ.ജി: നാരായണനെ കോഴിക്കോട്‌ സിറ്റി പോലീസ്‌ മേധാവിയായും തോംസണ്‍ ജോസിനെ തൃശൂര്‍ റേഞ്ച്‌ ഡി.ഐ.ജിയായും നിയമിക്കാനായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍, തോംസണ്‍ ജോസ്‌ തൃശൂര്‍ ജില്ലക്കാരനാണെന്നത്‌ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ക്ക്‌ വിനയായി. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ തൃശൂരിലെ നിയമനം റദ്ദാക്കി. മറ്റു പ്രധാന നിയമനങ്ങള്‍ ഇങ്ങനെയാണ്‌: 2015 ബാച്ച്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനായ ഇമ്പശേഖറിനെ ആലപ്പുഴ ജില്ലാ കലക്‌ടറായും ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസറായും നിയമിച്ചു. കെ.എ.എസ്‌. ഉദ്യോഗസ്‌ഥരായ എസ്‌. വന്ദന തളിപ്പറമ്പ്‌ ആര്‍.ഡി.ഒയായും (ഇരിക്കൂര്‍ മണ്ഡലം റിട്ടേണിങ്‌ ഓഫീസര്‍), സച്ചിന്‍ കൃഷ്‌ണ കണ്ണൂര്‍ ജില്ലാ രജിസ്‌ട്രാര്‍ ജനറലായും (ധര്‍മടം മണ്ഡലം റിട്ടേണിങ്‌ ഓഫീസര്‍) ചുമതലയേല്‍ക്കും.

എസ്‌. നാരായണന്‍

Ads by Google
എസ്. നാരായണ്‍
Tuesday 17 Mar 2026 11.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google