Wednesday, March 18, 2026 Last Updated 17 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 08.19 PM

കാർ മീഡിയനിലും ബസിലും ഇടിച്ച് തകർന്നു; അഞ്ച് പേരും മരിച്ചു

ഇന്നലെ രാത്രിയാണ് സംഭവം .
car, accident

ബെംഗളൂരുവിൽ ദാരുണ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അഞ്ച് യാത്രക്കാരുമായി പോയ ടാറ്റ ഇൻഡിക്ക കാർ കർണാടക ആർടിസി ബസിൽ ഇടിച്ചാണ് അപകടം. ഇന്നലെ രാത്രിയാണ് സംഭവം .

അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിൻ്റെ കാരണമെന്നാണ് സംശയം. കാർ പൂർണമായും തകർന്നു. മരിച്ചവരിൽ നാല് പേർ 17 നും 22 നും ഇടയിൽ പ്രായമുള്ളവരാണ്. ബസിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റില്ല.

അതേസമയം അപകടത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിൻ്റെ തീരുമാനം. കാർ ഡ്രൈവറും യാത്രക്കാരും മദ്യപിച്ചിരുന്നോ എന്നാണ് പൊലീസിൻ്റെ ആദ്യത്തെ സംശയം. രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരിച്ചവരുടെ സ്വഭാവമടക്കം അന്വേഷിക്കുന്നുണ്ടെന്നും ബെംഗളൂരു സിറ്റി പൊലീസ് ജോയിൻ്റ് കമ്മീഷണർ കാർത്തിക് റെഡ്ഡി വ്യക്തമാക്കി.

Ads by Google
Sunday 15 Feb 2026 08.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google