Wednesday, March 18, 2026 Last Updated 0 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 11.34 AM

ലീഗിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ അതൃപ്തി പരസ്യമാക്കി ; രണ്ടത്താണിയെ ഇടതുപക്ഷത്ത് എത്തിക്കാന്‍ നീക്കം

uploads/news/2026/03/830808/randathani.jpg

മലപ്പുറം: മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണിയുമായി ഇടത് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇടതുസ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും താനൂരോ തിരൂരങ്ങാടിയിലോ ചോദിക്കുന്ന ഏതു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് വാഗ്ദാനമെന്നാണ് സൂചന. നേരത്തേ ലീഗ് സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ തിരൂരില്‍ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ അദ്ദേഹം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് രണ്ടത്താണിയെ ഇടതുനേതാക്കള്‍ കണ്ടത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വിമര്‍ശനവുമായി അദ്ദേഹം എത്തിയിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ ചിലരുടെ പ്രത്യേക താല്‍പ്പര്യത്തിന് സീറ്റ് നല്‍കുന്നു എന്നായിരുന്നു ആരോപണം. പിഎം. സമീറിന്റെ സ്ഥാനാര്‍ത്ഥിത്വം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് രണ്ടത്താനിയുടെ പ്രതികരണവൂം വന്നത്. അതേസമയം രണ്ടത്താനിക്കെതിരേ യൂത്ത് ലീഗ് നേതാക്കളും മറ്റ് പാര്‍ട്ടിനേതാക്കളുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്.

2006 ലും 2011 ലും അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരിലെ എംഎല്‍എ ആയിരുന്നു. എന്നാല്‍ അദ്ദേഹം ഇത്തവണ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു തിരൂര്‍. മുസ്ലിം ലീഗിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രണ്ടത്താണി രംഗത്തുവരികയും ചെയ്തു. അതേസമയം സീറ്റ് കിട്ടിയില്ലെന്ന് കരുതി പാര്‍ട്ടി വിടുന്നവരല്ല അവരെന്നും രണ്ടത്താനിയുടെ പ്രതികരണം സ്വാഭാവികമായ ഒന്നായിരുന്നെ്‌നനും പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തുമ്പോള്‍ കാര്യങ്ങളെല്ലാം അവര്‍ക്ക് മനസിലാകുമെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രണ്ടത്താനി പ്രതികരണം നടത്തിയിരിക്കുന്നത്.

അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ കുറിപ്പ് പൂര്‍ണരൂപം

ഞാന്‍ വിമര്‍ശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറില്‍ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസല്‍ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള യുവ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എല്‍ എ യാവുകയും രണ്ട് തവണ തോല്‍ക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയില്‍ അവസരം നല്‍കുകയും ചെയ്ത തീരുമാനവും ഉചിതം.

പക്ഷെ എ കെ ആന്റണിയും അവുക്കാദര്‍ കുട്ടി നഹസാഹിബും യുഎ ബീരാന്‍ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.

Ads by Google
Wednesday 18 Mar 2026 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google