Wednesday, March 18, 2026 Last Updated 0 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 12.24 PM

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചിട്ടില്ല ; ജയസാധ്യതയുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന് എം.കെ. രാഘവന്‍

uploads/news/2026/03/830853/mk-raghavan.jpg

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റിന് വേണ്ടി ശ്രമിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും പ്രതികരിച്ച് കോഴിക്കോട് എം.പി. എം.കെ. രാഘവന്‍. എം.പി. സ്ഥാനത്ത് താന്‍ സംതൃപ്തനാണെന്നും കോണ്‍ഗ്രസില്‍ അവസാനവാക്ക് ഹൈക്കമാന്റിന്റേതാണ് ആണെന്നും എല്ലാവരും ഹൈക്കമാന്റ് എടുക്കുന്ന തീരുമാനത്തിന് വിധേയരാണെന്നും പാര്‍ട്ടിയാണ് പ്രധാനമെന്നും പറഞ്ഞു.

പാര്‍ട്ടിയാണ് പ്രധാനം വ്യക്തികളല്ല. തനിക്ക് വേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സീറ്റ് ഒരിക്കലും ചോദിച്ചിട്ടില്ലെന്നും അടുത്ത തവണ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തണം. അതിനായി ജയസാധ്യതയുള്ളവര്‍ക്ക് അവസരം നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞു. പാര്‍ലമെന്റംഗം എന്ന നിലയില്‍ തനിക്ക് വ്യക്തിപരമായി തനിക്ക് മൂന്ന് വര്‍ഷം കൂടിയുണ്ട്. യുഡിഎഫിനെ തിരികെ കൊണ്ടുവരാന്‍ കോഴിക്കോട്ടെ 13 സീറ്റില്‍ യുഡിഎഫിനെ വിജയിപ്പിക്കുക എന്നതാണ് തന്റെ തീരുമാനം.

താന്‍ സീറ്റുകള്‍ ചോദിച്ചിട്ടില്ലെന്നും എന്നാല്‍ തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടെന്നും പറഞ്ഞു. മലബാറില്‍ യുഡിഎഫിന് കുടുതല്‍ സീറ്റുകള്‍ കിട്ടാവുന്ന ജില്ല കോഴിക്കോടാണ്. അതുകൊണ്ട് ജയസാധ്യതയുള്ളവര്‍ക്ക് അവസരം നലകണം. കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരാന്‍ ആവശ്യമായ ഗുണകരമായ കാര്യങ്ങള്‍ക്കാകണം മൂന്‍തൂക്കം നല്‍കേണ്ടതെന്നും പറഞ്ഞു.

കണ്ണൂരില്‍ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എം കെ രാഘവന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. നിലവില്‍ കോഴിക്കോട് എം പിയായ എം കെ രാഘവന്‍ എലത്തൂരില്‍ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം തള്ളുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

Ads by Google
Wednesday 18 Mar 2026 12.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google