Wednesday, March 18, 2026 Last Updated 0 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 12.02 PM

സ്ഥിരതയില്ല, ഒരിടത്ത് ഇരിക്കുമ്പോള്‍ മറ്റൊരിടത്ത് പോയി മത്സരിക്കും ; വട്ടിയൂര്‍കാവില്‍ മൂന്നാംസ്ഥാനം കെ. മുരളീധരന് തന്നെ

uploads/news/2026/03/830851/muraleedharans.jpg

തിരുവനന്തപുരം: കോണ്‍ഗ്രസ്‌നേതാവും വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ത്ഥിയുമായ കെ. മുരളീധരന് അക്കരപ്പച്ചയാണെന്നും എംഎല്‍എ ആയിരിക്കുമ്പോള്‍ എംപിയായി മത്സരിക്കണമെന്നും എം.പി.യായിരിക്കുമ്പോള്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്ന് തോന്നുമെന്നും അദ്ദേഹത്തിന് സ്ഥിരതയില്ലെന്നും എവിടെ മത്സരിച്ചാലം ജനങ്ങള്‍ തോല്‍പ്പിക്കുമെന്നും പരിഹസിച്ച് ബിജെപിനേതാവ് വി. മുരളീധരന്‍.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ ഇത്തവണയും അദ്ദേഹത്തിന് ജനങ്ങള്‍ മൂന്നാംസ്ഥാനം തന്നെ കൊടുത്ത് അനുഗ്രഹിക്കുമെന്നും പറഞ്ഞു. വടകരയില്‍ ആയിരിക്കുമ്പോള്‍ വേറെ എവിടെയെങ്കിലും മത്സരിക്കണമെന്ന് അദ്ദേഹത്തിന് തോന്നും. വട്ടിയൂര്‍കാവില്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ വേറെ എവിടെയെങ്കിലും എംപി സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് തോന്നും. ഒരു സ്ഥലത്ത് കുറേകാലം നിന്നിട്ട് അവിടം വിട്ട് എവിടേയ്‌ക്കെങ്കിലും പോയ ശേഷം വരാതിരിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ഏര്‍പ്പാടാണെന്നും വിമര്‍ശിച്ചു.

ചിലപ്പോള്‍ തൃശൂരില്‍ എംപി ആകണമെന്ന് തോന്നും. മറ്റു ചിലപ്പോള്‍ വട്ടിയൂര്‍കാവ് എംഎല്‍എ ആകണമെന്ന് തോന്നും. ഇവിടെയെല്ലാം അദ്ദേഹത്തെ ജനങ്ങള്‍ തോല്‍പ്പിക്കും. പിന്നീട് അദ്ദേഹം നേമത്ത് വന്ന് മത്‌സരിക്കാന്‍ നോക്കി. നേമത്തെ ജനങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് മൂന്നാം സ്ഥാനം അദ്ദേഹത്തെ തന്നെ ഏല്‍പ്പിച്ചു. ആ മൂന്നാം സ്ഥാനം ഇത്തവണയും അേദ്ദഹത്തിന് ഉറപ്പിച്ചു കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. വട്ടിയൂര്‍കാവില്‍ മൂന്നാം സ്ഥാനം അദ്ദേഹത്തിന് തന്നെയായിരിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

ഈ എംഎല്‍എ മതിയായി എന്ന് വട്ടിയൂര്‍കാവിലെ ജനങ്ങള്‍ പറയുമ്പോള്‍ എങ്ങിനെ മാറണം എന്നതിന് ഒറ്റ ഉത്തരമേയുള്ളു അത് ദേശീയ ജനാധിപത്യ സഖ്യമാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍. ഇത്തവണയും ബിജെപി ആദ്യം പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരനാണ്.

Ads by Google
Wednesday 18 Mar 2026 12.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google