ഒറ്റപ്പാലം: എ ഗ്രേഡ് മണ്ഡലമായി കണക്കാക്കിയിരിക്കുന്ന ഒറ്റപ്പാലത്ത് വലിയ പ്രതീക്ഷയുമായി ബിജെപി. സെലിബ്രിട്ടി സ്ഥാനാര്‍ത്ഥിയായ മേജര്‍ രവിക്കായി സുരേഷ്ഗോപി പ്രചരത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞദിവസം ബിജെപി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ മേജര്‍രവി സജീവമായിരിക്കുകയാണ്. ഒറ്റപ്പാലത്ത് ചുമരെഴുതിയാണ് സുരേഷ്‌ഗോപി തുടങ്ങിയിരിക്കുന്നത്.
ശക്തമായ ത്രികോണ മത്സരത്തില്‍ നാട്ടുകാരന്‍ എന്ന നിലയില്‍ മേജര്‍രവിക്ക് കൂടുതല്‍ സ്വാധീനം കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഒറ്റപ്പാല ത്തിന് തൊട്ടടുത്ത പ്രദേശമായ പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശിയാണ് മേജര്‍രവി. സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയിലും മേജര്‍രവിക്ക് ഇവിടെ ഏറെ പരിചയക്കാരുണ്ട്. പ്രചരണത്തിന് സുരേഷ്‌ഗോപി കൂടി വന്നതോടെ ബിജെപിയുടെ ആവേശം കൂടിയിരിക്കുകയാണ്. പാലക്കാട് എന്നത് പോലെ ബിജെപിയ്ക്ക് വലിയ പ്രതീക്ഷയുള്ള മണ്ഡലമാണ് ഒറ്റപ്പാലവും. സ്ഥിരമായി 25,000 വോട്ടുകള്‍ ബിജെപിയ്ക്ക് ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. മേജര്‍രവിയെപോലെയുള്ള ഒരു സെലിബ്രിട്ടിയുടെ വരവ് ബിജെപിയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഇടതുപക്ഷം നിലവിലെ എംഎല്‍എയായ കെ. പ്രേംകുമാറിനെയാണ് മത്സരത്തിന് ഇറക്കിയിരിക്കുന്നത്. യുഡിഎഫ് സിപിഐഎം വിമതനെയാണ് ഇവിടെ പരീക്ഷിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രേംകുമാറിന് 15,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ കിട്ടിയിരിക്കുന്നത്. ബിജെപി 25 വോട്ടുകള്‍ നേടിയിരുന്നു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ ഈ വോട്ടുഷെയറില്‍ നിന്നും ബിജെപി പിന്നോക്കം പോയിട്ടില്ല. മികച്ച സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം ശക്തമായ പ്രചരണം കൂടിയുണ്ടെങ്കില്‍ വലിയനേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.