Wednesday, March 18, 2026 Last Updated 15 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Feb 2026 02.47 PM

ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്: ഇത് സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയം- രാഹുൽ ​ഗാന്ധി

ബജറ്റ് ചർച്ചയിൽ സംസാരിക്കവേയായിരുന്നു രാഹുലിന്റെ ആരോപണം.
rahul gandhi, budget

രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിതെന്ന് രാഹുൽ ​ഗാന്ധി. രാജ്യം ദുർഘടമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഒന്നും ബജറ്റിലില്ല. ബജറ്റ് ചർച്ചയിൽ സംസാരിക്കവേയായിരുന്നു രാഹുലിന്റെ ആരോപണം.

എ ഐയുടെ ഇന്ധനമാണ് ഡേറ്റയെന്നും ഐടി മേഖലയിൽ എഐ വെല്ലുവിളി ഉയർത്തുമെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. ബജറ്റിന് സമാന്തരമായി യുഎസ് കരാർ വന്നു. ഊർജം, ഫിനാൻസ് എന്നിവയെ കുറിച്ചൊന്നും ബജറ്റിലില്ല. ജനസംഖ്യ വർധന ദുരന്തമല്ലെന്നും അത് ശക്തിയാണെന്നും രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു.

ഇപ്പോഴും ഇന്ത്യ യു എസ് കരാറിൽ എന്തെന്ന് വ്യക്തമല്ല. ട്രംപുമായി ഇന്ത്യ സഖ്യമായിരുന്നു കരാറിൽ ഏർപ്പെട്ടതെങ്കിൽ ഇരു രാജ്യങ്ങളും തുല്യമാണെന്ന സന്ദേശമാകും നൽകുക. കർഷകരുടെ സംരക്ഷണം ആവശ്യപ്പെടുമായിരുന്നുവെന്നും അടിമകളല്ലെന്ന് വ്യക്തമാക്കുമായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 11 Feb 2026 02.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google