Friday, March 20, 2026 Last Updated 4 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 12.26 PM

വലിയ നഷ്ടം; റോബോ ശങ്കറിന്റെ വിയോഗത്തില്‍ നടിമാരായ ഖുഷ്ബുവും രാധിക ശരത്കുമാറും

robo shankar

റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടിമാരായ രാധിക ശരത് കുമാറും ഖുഷ്ബുവും. സമൂഹമാധ്യങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്.

‘തന്റെ നര്‍മ്മം കൊണ്ട് എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കുകയും തന്റെ പരമാവധി നല്‍കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തി. എത്ര വലിയ നഷ്ടം, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കരുത്തരാകാന്‍ എന്റെ പ്രാര്‍ഥനകള്‍’ രാധിക ശരത് കുമാര്‍ കുറിച്ചു.

‘വളരെ ചെറുപ്പമായിരുന്നു, വളരെ വേഗം . നിങ്ങള്‍ ഒരു അത്ഭുതകരമായ മനുഷ്യനായിരുന്നു. നിങ്ങളെ മിസ്സ് ചെയ്യും തമ്പി, സമാധാനത്തോടെ വിശ്രമിക്കൂ ’എന്നായിരുന്നു ഖുഷ്ബു കുറിച്ചത്.

അതേസമയം വളരെ ഞെട്ടലോടെയാണ് റോബോ ശങ്കറിന്റെ മരണവാര്‍ത്ത സിനിമാ ലോകം അറിഞ്ഞത്. നിരവധിപ്പേരാണ് റോബോ ശങ്കറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനയി വീട്ടിലേക്കെത്തുന്നത്. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയിലാണ് മരിച്ചത്.

നിരവധി സിനിമകളില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്ത നടനായിരുന്നു റോബോ ശങ്കര്‍. 'മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ ഷോകളിലൂടെയാണ് റോബോ ശങ്കര്‍ ആദ്യമായി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 2007 ല്‍ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

Ads by Google
Friday 19 Sep 2025 12.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google