Friday, March 20, 2026 Last Updated 4 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 03.24 PM

ക്യാമറ കൊണ്ട് കവിത രചിച്ച കലാകാരന്‍; പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു

has

പ്രശസ്ത സിനിമാ ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ക്യാമറ കൊണ്ട് ഫ്രെയിമുകലില്‍ കവിത രചിച്ച കലാകാരനായാണ് മെല്ലി ഇറാനിയെ അറിയപ്പെടുന്നത്. ബോളിവുഡിലെ ആദ്യ ശബ്ദസിനിമ ആലം ആരയുടെ ക്യാമറാമാന്‍ ആദി എം ഇറാനിയുടെ മകനാണ്.

പിതാവില്‍ നിന്നും ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച മെല്ലി ഇറാനി, മലയാള സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. 1961 ല്‍ ജ്ഞാനസുന്ദരിയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. എഴുപതുകളിലെ നവതരംഗ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു മെല്ലി ഇറാനി. കെ എസ് സേതുമാധവന്‍, ഹരിഹരന്‍ തുടങ്ങി ഒട്ടേറെ സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു മെല്ലി ഇറാനി

അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷി, അടിമകള്‍, വാഴ് വേ മായം, അരനാഴിക നേരം, ശരപഞ്ജരം, ഭൂമിദേവി പുഷ്പിണിയായി, പഞ്ചമി, ലാവ, അങ്കുരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളര്‍ത്തുമൃഗങ്ങള്‍, പൂച്ചസന്യാസി, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ദൃശ്യഭാഷയൊരുക്കി. ഹരിഹരന്‍ സംവിധാനം ചെയ്ത വെള്ളമാണ് (1985) മെല്ലി ഇറാനിയുടെ അവസാന മലയാള ചിത്രം.

Ads by Google
Friday 20 Mar 2026 03.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google