Sunday, March 22, 2026 Last Updated 0 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 04.16 PM

' ഞങ്ങളുടെ കുടുംബത്തിന്റെ വെളിച്ചം' ; മാളവിയ്ക്ക് പിറന്നാള്‍ ആശംസിച്ച് കാളിദാസ് ജയറാം

wishes
photo-www.instagram.com/kalidas_jayaram/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ജയറാമിന്റേത്. ജയറാമിനോടും ഭാര്യയും നടിയുമായ പാര്‍വ്വതിയോടുമുളള അതേ സ്‌നേഹം തന്നെ പ്രേക്ഷകര്‍ക്ക് മക്കളായ കാളിദാസിനോടും മാളവികയോടുമുണ്ട്.

ഇന്ന് മാളവികയുടെ ജന്മദിനമാണ്. അനിയത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാളിദാസ് ജയറാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു. ' ഞങ്ങളുടെ കുടുംബത്തിന്റെ വെളിച്ചത്തിന് ജന്മദിനാശംസകള്‍' എന്നാണ് കാളിദാസ് ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുടുംബത്തിനൊപ്പമുളള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് മാളവിക ജയറാം. 2024 മെയ് 3 ആയിരുന്നു മാളവികയുടെ വിവാഹം. നവനീത് ഗിരീഷ് ആണ് മാളവികയുടെ ഭര്‍ത്താവ്. നവനീത് യു കെ യില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടന്ന ഇവരുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Ads by Google
Friday 20 Mar 2026 04.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google