Friday, March 20, 2026 Last Updated 25 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 03.32 PM

‘എല്ലാക്കാലത്തും കൂടെ നിന്നതിനും, സ്നേഹത്തിനും പ്രതികരണത്തിനും നന്ദി...’ ഷാജി പാപ്പനെ ഏറ്റെടുത്തതിന് നന്ദി കുറിച്ച് ജയസൂര്യ; ആദ്യദിനം 6 കോടി കടന്ന് ഷാജി പാപ്പന്റെ പടയോട്ടം

ലീസ് ചെയ്ത ചിത്രം ആദ്യദിനം തന്നെ 6 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ കരുത്തറിയിച്ചിരിക്കുകയാണ് ജയസൂര്യ നായകനായ ആട് 3. ഇപ്പോഴിതാ ഇതിനുള്ള നന്ദിയും സന്തോഷവും പങ്കിടുകയാണ് ജയസൂര്യ.
Jayasurya,  Aadu 3 Movie
Jayasurya's heartfelt thanks to fans and wellwishers (Image Source: Instagram)

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ജയസൂര്യ നായകനായി എത്തി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട്’. 2015 ല്‍ റിലീസ് ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം എന്ന ചിത്രം തിയറ്ററില്‍ വിജയം നേടിയില്ലെങ്കിലും പിന്നീട് ടെലിവിഷന്‍, വിസിഡി കാഴ്ചകളില്‍ വന്‍ ജനപ്രീതി നേടിയതാണ്. തിയേറ്ററില്‍ ആദ്യഭാഗം പരാജയപ്പെട്ട ഒരു ചിത്രത്തിന് രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഉണ്ടാവുക എന്നത് തികച്ചും അപൂര്‍വ്വമായ കാര്യമാണ്. അതാണ് ‘ആട്’ നേടിയെടുത്തത്.
ആദ്യ ഭാഗത്തിന് നേടാനാവാതെ പോയ തിയറ്റര്‍ വിജയം 2017 ല്‍ പുറത്തെത്തിയ രണ്ടാം ഭാഗം നേടിയെടുത്തു. ഒന്‍പത് വര്‍ഷത്തിന് ഇപ്പുറം ചിത്രത്തിന്റെ മൂന്നാം ഭാഗം ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തി. വലിയ ഹൈപ്പോടെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ‘ആട് 3’ ആ പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ല എന്നു വേണം പറയാന്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം ലഭിച്ച ആവേശകരമായ പ്രതികരണങ്ങള്‍ കാണിക്കുന്നത്
ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് ആരാധകര്‍ ഏറ്റെടുത്തു എന്നാണ്. തിയേറ്ററുകളിൽ വമ്പൻ തരംഗം സൃഷ്ടിച്ച ചിത്രം ആദ്യദിനം തന്നെ 6 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ കരുത്തറിയിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ മികച്ച തുടക്കം ലഭിച്ചതിൽ പ്രേക്ഷകരോടും ആരാധകരോടും നന്ദി അറിയിക്കുകയാണ് ജയസൂര്യ. എല്ലാക്കാലത്തും കൂടെ നിന്ന പ്രേക്ഷകർക്ക് നന്ദി എന്നാണ് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘‘എല്ലാക്കാലത്തും കൂടെ നിന്നതിന് നന്ദി...നിങ്ങളുടെ വലിയ പ്രതികരണത്തിനും സ്നേഹത്തിനും നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജയസൂര്യ തന്റെ വിജയത്തിന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. സിനിമയിലെ മൂന്ന് ഗെറ്റപ്പുകള്‍ പങ്കിട്ടാണ് ജയസൂര്യ പ്രേക്ഷകരോടുള്ള നന്ദി കുറിച്ചിരിക്കുന്നത്.

കേരളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ ഇതോടെ ‘ആട് 3’ ഇടംപിടിച്ചിരിക്കുകയാണ്. വമ്പൻ ചിത്രങ്ങളുടെ റെക്കോർഡുകൾക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് ‘ആട് 3’ ആദ്യ ദിനം കാഴ്ചവെച്ചിരിക്കുന്നത്. ഫ്രാഞ്ചൈസിയുടെ മുൻ ഭാഗങ്ങളെപ്പോലെ വെറും കോമഡി മാത്രമല്ല, ആഖ്യാനശൈലിയിൽ വലിയൊരു മാറ്റം കൊണ്ടുവന്ന് ഒരു ടൈം ട്രാവൽ ട്വിസ്റ്റ് കൂടി ഉൾപ്പെടുത്തിയത് സിനിമയുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
ഇതിഹാസ കഥാപാത്രമായ ഷാജി പാപ്പനായി ജയസൂര്യ എത്തുന്നതിനൊപ്പം, പത്മനാഭ തമ്പുരാൻ എന്ന രാജാവായി കൂടി താരം എത്തുന്നു. നോൺ-ലീനിയർ ഘടനയിൽ കഥ പറയുന്ന ചിത്രത്തിൽ വിനായകൻ, സണ്ണി വെയ്ൻ തുടങ്ങിയവരും വേറിട്ട ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Ads by Google
Friday 20 Mar 2026 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google