Sunday, March 22, 2026 Last Updated 4 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 01.35 PM

അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്റെ മരണം : പിതാവ് മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മകനും സമാന രീതിയില്‍ കൊല്ലപ്പെട്ടു

uploads/news/2025/08/795611/al-jazeera.jpg

ഗാസ: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അനസ് അല്‍ ഷെരീഫിന്റെ മരണം പിതാവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ്. അഭയാര്‍ത്ഥി ക്യാമ്പിലെ കുടുംബവീടിന് നേരെ ബോംബെറിഞ്ഞായിരുന്നു 65 കാരനായ പിതാവ് ജമാല്‍ അല്‍-ഷെരീഫിനെയും ഇസ്രായേല്‍ സേന കൊലപ്പെടുത്തിയത്. ഇത് സംഭവിച്ച് ഒരു വര്‍ഷത്തിനകം അല്‍-ഷരീഫിനെ ഇസ്രായേല്‍ വധിച്ചു.

ഗാസ സിറ്റിയില്‍ മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്ന ടെന്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലായിരുന്നു അനസ് കൊല്ലപ്പെട്ടത്. 'ഹമാസിലെ ഒരു തീവ്രവാദ സെല്ലിന്റെ തലവനായി സേവനമനുഷ്ഠിച്ചു' എന്ന് ആരോപിച്ച് അനസ് അല്‍-ഷെരീഫ് എന്ന് തിരിച്ചറിഞ്ഞ് ആയിരുന്നു ഇസ്രായേല്‍ റിപ്പോര്‍ട്ടറെ ലക്ഷ്യമിട്ടതെന്നാണ് അല്‍ ജസീറയുടെ ആരോപണം.

അനസ് ഉള്‍പ്പെടെ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അനസ് അല്‍ ഷെരീഫിന് പുറമെ അല്‍ ജസീറ ലേഖകരായ മുഹമ്മദ് ഖ്രീഖെ, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മൊഅമെന്‍ അലിവ, മുഹമ്മദ് നൗഫല്‍ എന്നിവരാണ് മരണമടഞ്ഞത്. അല്‍ ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള പ്രസ് ടെന്റിന് നേരെയായിരുന്നു ആക്രമണം നടന്നതെന്നും അല്‍ജസീറ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷം പിതാവ് മരണമടഞ്ഞപ്പോഴും ജോലി തുടരുമെന്ന് വാഗ്ദാനം ചെയ്തയാളാണ് അനസെന്ന് അല്‍ ജസീറ പറഞ്ഞു. 28 കാരനായ അല്‍-ഷെരീഫ് തന്റെ മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു, ഗാസ സിറ്റിക്കുള്ളില്‍ ഇസ്രായേല്‍ ബോംബാക്രമണം തീവ്രമാക്കിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ ഏറ്റവും പുതിയ ആക്രമണം ലോകമെമ്പാടും അപലപിക്കപ്പെട്ടു. ബെല്‍ജിയത്തില്‍, 2023 അവസാനം മുതല്‍ കൊല്ലപ്പെട്ട 200 ഓളം മാധ്യമപ്രവര്‍ത്തകരുടെ മരണത്തിന് ടെല്‍ അവീവ് ഉത്തരവാദിയാണെന്ന് ബെല്‍ജിയത്തിലെ ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി അംഗം അവകാശപ്പെട്ടു.

'2023-ന്റെ അവസാനം മുതല്‍ 200-ഓളം പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മറ്റേതൊരു ആധുനിക യുദ്ധത്തേക്കാളും കൂടുതല്‍,' യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഗാസയിലെ ഇസ്രായേല്‍ യുദ്ധത്തെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചവരില്‍ ഒരാളായ മാര്‍ക്ക് ബോട്ടെംഗ ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 'മാധ്യമങ്ങള്‍ക്കെതിരായ യുദ്ധം ഇസ്രായേല്‍ നടത്തുന്നത് യൂറോപ്പിന്റെ പിന്തുണയോടെയാണെന്നും അദ്ദേഹം ആേരാപിച്ചു.

അതേസമയം, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള പദ്ധതികള്‍ ചില രാജ്യങ്ങള്‍ തയ്യാറാക്കി ക്കഴിഞ്ഞു. ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, യുകെ എന്നിവയും ആഴ്ചകള്‍ക്കുള്ളില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.

Ads by Google
Monday 11 Aug 2025 01.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google