Sunday, March 22, 2026 Last Updated 20 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 06.25 PM

കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

died

കണ്ണൂർ: നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഭാർഗവി (78) ആണ് അപകടത്തിൽ മരിച്ചത്. ഇവരുടെ നില ഗുരുതരമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കാറിൽ 3 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. സെമിനാരി വളവിൽ വച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്. അതേസമയം മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Sunday 22 Mar 2026 06.25 PM
YOU MAY BE INTERESTED
Ads by Google
Ads by Google