Sunday, March 22, 2026 Last Updated 7 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 06.01 PM

ശബരിമല യുവതീ പ്രവേശനം: വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്

ദേവപ്രശ്നത്തിൽ യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്നും തന്ത്രി വാദത്തിൽ പറഞ്ഞു.
sabarimala

ശബരിമലയിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്. തന്ത്രി സുപ്രീം കോടതിയിൽ നൽകിയ വാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേവപ്രശ്നത്തിൽ യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്നും തന്ത്രി വാദത്തിൽ പറഞ്ഞു.

ഈ മാസം 23 വരെയാണ് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്. തന്ത്രി കണ്ഠര് രാജീവര് ഈ കേസിലെ പ്രധാന കക്ഷിയാണ്. യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് പ്രധാനമായും തന്ത്രി വാദത്തിൽ വ്യക്തമാക്കുന്നത്.

ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയിൽ സമർപ്പിച്ചത്. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദങ്ങൾ വ്യക്തമാക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു.

Ads by Google
Sunday 22 Mar 2026 06.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google