Sunday, March 22, 2026 Last Updated 2 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 05.07 PM

ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചു; വീടുകളിലേക്ക് മടങ്ങിയെത്താൻ കഴിയാതെ ഇരുപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ

ഇരുപതോളം കുടുംബങ്ങളെയാണ് ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചത്.
gass, leak

തൃശ്ശൂർ മണലി മടവാക്കരയിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിട്ട് 5 ദിവസം പിന്നിടുന്നു. ഇരുപതോളം കുടുംബങ്ങളെയാണ് ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചത്. എന്നാൽ വീട്ടിലേക്ക് എന്ന് മടങ്ങി വരാൻ കഴിയുമെന്ന ആശങ്കയിലാണ് ഇപ്പോൾ കുടുംബങ്ങൾ.

അപകടമൊഴിവാക്കാനാണ് 20 കുടുംബങ്ങളെ ഒഴിപ്പിച്ചത്. എന്നാൽ 5 ദിവസമായിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

ഇപ്പോൾ വളർത്തുമൃഗങ്ങളും കന്നുകാലികളും അടക്കം തെരുവിലാണ് ഉള്ളത്. പണി എന്ന് തീരുമെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അധികൃതർ അറിയിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മടവാക്കരയിൽ പരിശോധനയ്ക്കിടെ പൈപ്പ് ലൈൻ പൊട്ടി ഗ്യാസ് ചോർച്ചയുണ്ടായത്. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന പൈപ്പ് ലൈനിൽ ആണ് വാതകച്ചോർച്ച ഉണ്ടായത്.

Ads by Google
Sunday 22 Mar 2026 05.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google