തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കലയിൽ സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർത്ഥിയാകും. സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അഡ്വ. സ്മിത സുന്ദരേശന്‍ പറഞ്ഞു. സിപിഐഎമ്മില്‍ വ്യക്തി താല്‍പര്യവും സ്വാര്‍ത്ഥ താല്‍പര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകര്‍ഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുൻ വർക്കല ബ്ലോക്ക് പ്രസിഡൻ്റായിരുന്നു. നിലവിൽ ബ്ലോക്ക് അംഗമാണ്. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേരുന്നത്. മുൻ സിപിഎം നേതാവ് സുന്ദരശേൻ്റെ മകളാണ് അഡ്വ. സ്മിത സുന്ദരേശൻ.
അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്നുതോടെയാണ് മണ്ഡലത്തിലെ ചിത്രം മാറി മറിയുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വി.ജോയി ഒന്നാംഘട്ട പ്രചാരണവും പൂര്‍ത്തിയാക്കി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. .യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വര്‍ക്കല കഹാറും നാളെ പത്രിക സമര്‍പ്പിക്കും. കാപ്പില്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്കെത്തിയ ഭക്തജനങ്ങളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചായിരുന്നു ജോയി കഴിഞ്ഞദിവസം പ്രചാരണത്തിന് തുടക്കം കുറിച്ചത്.
അതേസമയം വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതോടെ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ബിജെപി ഗ്രൂപ്പിൽ ഓഡിയോ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. വർക്കല കഹാറിന് വോട്ട് മറിക്കാനായിരുന്നു ആഹ്വാനം. പിന്നീട് പ്രാദേശിക ബിജെപി നേതാവ് ആലംകോട് ദാനശീലൻ വിമത സ്ഥാനാർഥിയാകുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് വർക്കല സീറ്റ് ബിജെപി ഏറ്റെടുക്കാൻ തീരുമാനമായത്