Sunday, March 22, 2026 Last Updated 17 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 06.31 PM

നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

kerala-blasters
photo - facebook

തിരുവനന്തപുരം : കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോല്‍വിയാണ് കാരണം. പുതിയ പരിശീലകനെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും.

സീസണില്‍ ആറുമത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ഇന്നലത്തെ വന്‍ തോല്‍വിയോടെ ടീം മാനേജ്‌മെന്റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ മോശം പ്രകടനം തുടര്‍ക്കഥ ആയതോടെ കോച്ചിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഇദ്ദേഹം ഒപ്പുവച്ചിരുന്നത്.

Ads by Google
Sunday 22 Mar 2026 06.31 PM
YOU MAY BE INTERESTED
Ads by Google
Ads by Google