Sunday, March 22, 2026 Last Updated 4 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 09 Aug 2025 07.06 PM

മെസി വരുന്നില്ലെങ്കിൽ ആ കാശ് ഉപയോഗിച്ച് 100 സ്റ്റേഡിയം പണിയാം, നമ്മുടെ കുട്ടികൾക്ക് കളിക്കാൻ സൗകര്യപ്പെടും’; മന്ത്രി വി ശിവൻകുട്ടി

messi

കേരളത്തിൽ മെസി വരുന്നത് നല്ല കാര്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെസി വരുന്നില്ലെങ്കിൽ ആ കാശ് ഉപയോഗിച്ച് 100 സ്റ്റേഡിയം പണിയാം. നമ്മുടെ കുട്ടികൾക്ക് കളിക്കാൻ സൗകര്യപ്പെടും. സ്റ്റേഡിയങ്ങൾക്ക് മെസിയുടെ പേരും നൽകാം. നമ്മുടെ സ്കൂളുകളിലെ സ്റ്റേഡിയവും വികസിക്കട്ടെ. മെസിയെ കൊണ്ടുവരുവാനുള്ള പരിശ്രമം തുടരട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ നേരിടുന്ന അതിക്രമം തടയാന്‍ ഒരു സമഗ്ര കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നതായി മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും കുട്ടിക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മർദനമേറ്റ കുട്ടിക്ക് സർക്കാർ എല്ലാ സഹായവും നൽകും. പൊലീസ് കേസെടുത്തു.

ഇത്തരം സംഭവങ്ങൾ ഒരുപാട് നടക്കാറുണ്ട്. ഒന്നും പുറത്ത് വരുന്നില്ല. ഇത്തരം ക്രൂരതകൾക്കെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഇത്തരം വീടുകളിൽ നിന്ന് വരുന്ന കുട്ടികളുടെ ലിസ്റ്റ് എടുക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

Ads by Google
Saturday 09 Aug 2025 07.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google