Monday, March 23, 2026 Last Updated 43 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Jul 2025 04.18 PM

‘ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് മാധ്യമ സൃഷ്ടി’; സുരേഷ് കുറുപ്പ് പറയുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് ചിന്ത ജെറോം

uploads/news/2025/07/793215/2.gif
photo - facebook

​​​തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരായ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ തള്ളി ചിന്താ ജെറോം. ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് മാധ്യമങ്ങളുടെ സൃഷ്ടി. പൂർണ്ണമായും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ചിന്താ ജെറോം പറഞ്ഞു. അത്തരത്തിലുള്ള പരാമർശം ഉയർന്ന് വന്നിട്ടില്ലെന്ന് ചിന്താ ജെറോം ​​മാധ്യ​മങ്ങ​ളോട് പറഞ്ഞു .

നേരത്തെ ആ വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. ഇപ്പോൾ വിമർശനം ഉയർത്തി കൊണ്ടുവരുന്നത് ദൗർഭാഗ്യകരം. പൂർണ്ണമായും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ചിന്താ ജെറോം പറഞ്ഞു. അതേസമയം, പിരപ്പൻകോട് മുരളിക്ക് പിന്നാലെ ക്യാപിറ്റൽ പണിഷ്മെന്റിൽ വെളിപ്പെടുത്തലുമായി സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ് രംഗത്തെത്തിയത്.

ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോകാന്‍ കാരണം, വി എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ഒരു കൊച്ചുപെണ്‍കുട്ടി പറഞ്ഞതു സഹിക്കാന്‍ കഴിയാഞ്ഞിട്ടാണെന്ന വെളിപ്പെടുത്തലുമായി മുന്‍ എം പി കെ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന പെണ്‍കുട്ടിയുടെ പരാമര്‍ശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്നും സുരേഷ് കുറുപ്പ് ലേഖനത്തില്‍ പറയുന്നു. ഒരു കാലത്ത് വി എസ് പക്ഷത്തെ ശക്തനായിരുന്നു സുരേഷ് കുറുപ്പ്.

Ads by Google
Sunday 27 Jul 2025 04.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google