Monday, March 23, 2026 Last Updated 21 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jul 2025 07.30 PM

നെയ്യാർതടാകത്തിൽ കാണാതായ 2 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചത് സുഹൃത്തുക്കളായ യുവാക്കൾ

വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്.
uploads/news/2025/07/792933/river-death-image.gif
photo - facebook

തിരുവനന്തപുരം: നെയ്യാര്‍ റിസര്‍വോയറിന്‍റെ ഭാഗമായ ജലാശയത്തിൽ സുഹൃത്തുക്കളായ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാട്ടാക്കട അഞ്ചുതെങ്ങുമൂട് സ്വദേശി ദുര്‍ഗ്ഗാദാസ്, അമ്പൂരി പൂച്ചമുക്ക് സ്വദേശി അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. ഇരുവരെയും അമ്പൂരി പന്തപ്ലാമൂട് കടവില്‍ കാണാതായത്. നെയ്യാര്‍ഡാം പോലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടി നാല് യുവാക്കള്‍ ആനക്കുളം പരിസരത്ത് വന്ന് റിസര്‍വോയറിന് നടുക്കായി സ്ഥിതിചെയ്യുന്ന പാറയില്‍ ഇരിപ്പുണ്ടായിരുന്നുവെന്നാണ് സാക്ഷികൾ പറയുന്നത്. അതിൽ രണ്ട് യുവാക്കള്‍ ഒൻപത് മണിയോടുകൂടി സ്ഥലത്തുനിന്ന് പോയി എന്ന് പറയുന്നു. മറ്റു രണ്ടുപേർ ഇവിടെതന്നെ തുടർന്നു. ഇവരേക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് തിരിച്ചുവന്നു നോക്കിയപ്പോള്‍ രണ്ടുപേരെയും കാണാനില്ലായിരുന്നു.

ചെരിപ്പുകൾ മാത്രം കരയിൽ ഉണ്ടായിരുന്നു. ഇരുവരും വെള്ളത്തില്‍ വീണിരിക്കാമെന്ന സംശയത്തില്‍ നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് നെയ്യാര്‍ഡാം പോലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. നെയ്യാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റി..

Ads by Google
Friday 25 Jul 2025 07.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google