Monday, March 23, 2026 Last Updated 43 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jul 2025 11.18 AM

ഗോവിന്ദചാമിയെ പിടികൂടി ; കണ്ണൂരിലെ ഒരു ആളൊഴിഞ്ഞ വീടിന്റെ കിണറ്റില്‍ ഒളിച്ച നിലയില്‍ ; പോലീസ് വലിച്ചുകേറ്റി

uploads/news/2025/07/792884/govinda11.jpg

കണ്ണൂര്‍: സെന്‍ട്രല്‍ജയിലില്‍ നിന്നും ഇന്ന് പുലര്‍ച്ചെ തടവുചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമി പിടിയില്‍. ഇന്ന് പുലര്‍ച്ചെ നാലരയ്ക്കും ആറുമണിക്കും ഇടയില്‍ ജയില്‍ ചാടിയ ഗോവിന്ദചാമിയെ കണ്ണൂര്‍ തളാപ്പ് ഭാഗത്ത് നിന്നും പത്തരയോടെ പിടികൂടുകയായിരുന്നു. പോലസും നാട്ടുകാരും ചേര്‍ന്നുള്ള വ്യാപക പരിശോധനയ്ക്ക് ഒടുവിലാണ് ഗോവിന്ദചാമിയെ പോലീസ് പിടികൂടിയത്. ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്നുമായിരുന്നു പിടികൂടിയത്.

ഒരു കിണറ്റില്‍ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു. സെന്‍ട്രല്‍ ജയിലില്‍ നിന്നും നാലുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ നിന്നു തന്നെ പോലീസ് പൊക്കി. പോലീസ് ഇയാളെ അധികദൂരം പോകാന്‍ അനുവദിച്ചില്ല. ഡിസിസി ഓഫീസിന് സമീപം മാക്‌സിന്റെ ഓഫീസിന് സമീപം തുടങ്ങി അനേകം ദൃക്‌സാക്ഷികളുടെ മൊഴി അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

പോലീസും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. ജയില്‍ചാടിയ വിവരം പുറത്തുവന്നതിന് പിന്നാലെ ഇയാളെ കണ്ടതായി പോലീസിന് വിവരം നല്‍കുകയായിരുന്നു. പിടികൂടുമ്പോള്‍ കറുത്ത പാന്റ് ധരിച്ച നിലയിലായിരുന്നു. നേരത്തേ ജയില്‍ ചാടുന്ന സമയത്തെ സിസിടിവി ദൃശ്യത്തില്‍ കറുത്ത പാന്റും ഷര്‍ട്ടുമായിരുന്നു. പിന്നാലെ വന്ന സിസിടിവി ദൃശ്യത്തില്‍ വെള്ളഷര്‍ട്ടും പാന്റും ധരിച്ച നിലയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെ നാലേകാലിനും ആറു മണിക്കും ഇടയില്‍ കനത്ത സുരക്ഷയുള്ള ജയിലിലെ പടുകൂറ്റന്‍ മതിലുകളും ചാടിയാണ് രക്ഷപ്പെട്ടത്. എന്നാല്‍ ഇയാളെ കണ്ടതായി ചില ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം അനുസരിച്ചുള്ള പോലീസിന്റെ നീക്കമാണ് കൊടുംകുറ്റവാളിയെ പിടികൂടുന്നതിലേക്ക് നയിച്ചത്. കനത്ത സുരക്ഷയുള്ള ജയിലില്‍ മതിലിന് മുകളില്‍ തുണികെട്ടി വടമാക്കി മുകളില്‍ കയറി ദേശീയപാതയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ഇയാള്‍ നാലു കിലോമീറ്റര്‍ അപ്പുറത്ത് തളാപ്പ് പ്രദേശത്തേക്ക് എത്തിയിരുന്നു.

ജയിലില്‍ നിന്നും മൂന്നോ നാലോ കി.മീ. അപ്പുറത്താണ് തളാപ്പ് ക്ഷേത്രം. ഇവിടെ ഇയാളെ പലരും കണ്ടിരുന്നു. അവര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് നീങ്ങുകയായിരുന്നു എന്നാണ് വിവരം. ഗോവിന്ദചാമി കണ്ണൂരില്‍ നിന്നും പോകാന്‍ സാധ്യതയില്ലെന്ന വിലയിരുത്തല്‍ പോലീസ് നേരത്തേ തന്നെ വിലയിരുത്തിയിരുന്നു. തുടര്‍ന്ന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിരുവന്നതിനിടയിലാണ് പിടികൂടിയത്.

Ads by Google
Friday 25 Jul 2025 11.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google