Monday, March 23, 2026 Last Updated 37 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 03.57 PM

കൊല്ലത്ത് മത്സ്യബന്ധനവള്ളം പുലിമുട്ടില്‍ ഇടിച്ചുതകര്‍ന്ന് ആറുപേര്‍ക്ക് പരിക്ക്

uploads/news/2025/07/792627/2.gif
photo; representative image

കൊല്ലം: ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബുധനാനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വരുണപുത്രന്‍ എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളത്തില്‍ ഉണ്ടായിരുന്നവര്‍ കടലില്‍ തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായയിരുന്നു.

Ads by Google
Wednesday 23 Jul 2025 03.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google