Monday, March 23, 2026 Last Updated 35 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 03.29 PM

ഇ​റാ​ന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം

uploads/news/2025/07/792624/holikey.gif

ദോ​ഹ: അ​ൽ ഉ​ദൈ​ദിലെ അമേരിക്കൻ വ്യോ​മ​ത്താവ​ള​ത്തി​നു ​നേ​രെ ഇ​റാ​ൻ നടത്തിയ മി​സൈ​ൽ ആ​ക്ര​മ​ണം ഖത്തർ പരാജയപ്പെടുത്തിയിരുന്നു. സൈനീക ശക്തി ഉപയോഗിച്ചാണ് ഇ​റാ​ന്റെ ആക്രമണം നിമിഷ നേരം കൊണ്ട് ഖത്തർ തകർത്തത്. അന്ന് രാത്രി എന്താണ് ഖത്തറിൽ സംഭിച്ചത്? എങ്ങനെ ആണ് ഈ ആക്രമണം പരാജയപ്പെടുത്തിയത് എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ. ഇതുമായി ബന്ധപെട്ടു ഖത്തർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​ വിഡിയോ പങ്കു വെച്ചിട്ടുണ്ട്.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ആരംഭിച്ച അന്ന് മു​ത​ൽ ഖ​ത്ത​ർ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച ഇ​ട​പെ​ട​ലു​ക​ൾ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഇ​റാ​ന്റെ മിസൈൽ ആക്രമണം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ സൈനീക സംവിധാനങ്ങൾ എങ്ങനെ ആണ് പ്രവർത്തിച്ചത് എന്നും വിഡിയോയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ സൈനികർ അപായ സൈറൺ മുഴുക്കുകയും ഇറാൻ അയച്ച ഓരോ മിസൈലുകളും ആകാശത്ത് വെച്ച് തന്നെ തകർക്കുന്നതും വിഡിയോയിൽ കാണാം.

Ads by Google
Wednesday 23 Jul 2025 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google