Monday, March 23, 2026 Last Updated 37 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 03.12 PM

പുതുക്കിയ ഓൺലൈൻ പാസ്പോർട്ട് പുതുക്കൽ സംവിധാനം വൻ വിജയം

വാഷിങ്ടൺ: സാധാരണ സർക്കാർ വെബ്സൈറ്റുകളിൽ എപ്പോഴും സംഭവിക്കുന്ന പ്രശ്നങ്ങൾ പാസ്പോർട്ട് റിന്യൂവൽ സിസ്റ്റത്തെയും ബാധിച്ചിരുന്നു. travel.state.gov എന്ന വെബ്സൈറ്റിൽ പാസ്പോർട്ട് പുതുക്കാൻ ചെന്നവർക്കെല്ലാം ഈ അനുഭവം ഉണ്ടായിരിക്കാൻ ഇടയുണ്ട്. എന്നാൽ ഈ വർഷം വെബ്സൈറ്റിൽ നടത്തിയ പുതുക്കിപ്പണിയലുകൾ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

അപേക്ഷകർക്ക് സ്വന്തം ഫോണിൽ നിന്ന് തന്നെ ഫോട്ടോ അപ്‌ലോഡ് ചെയ്യാം പുതിയ സംവിധാനത്തിൽ. പേയ്മെന്റും ഓൺലൈനായി തന്നെ ചെയ്യാം. ആഴ്ചകൾക്കുള്ളിൽ പാസ്പോർട്ട് വീട്ടിലെത്തും. ഭാഗ്യമുണ്ടെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ കിട്ടും. വെബ്സൈറ്റിന്റെ കാര്യക്ഷമത സംബന്ധിച്ച് ഉപയോക്താക്കൾ നൽകിയ റേറ്റിങ് 94 ശതമാനമാണ്. സർക്കാരിലുള്ള വിശ്വാസം കൂടിയെന്നു വരെ ഉപയോക്താക്കൾ പറയുന്നു. വർഷങ്ങളോളം ട്രയലുകൾ നടത്തിയാണ് ഈ സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

ഇനി പാസ്പോർട്ട് പുതുക്കാൻ ഈ വെബ്സൈറ്റിനെ ധൈര്യമായി ആശ്രയിക്കാം. പോസ്റ്റോഫീസിൽ പോയി ക്യൂ നില്‍ക്കാതെയും, പേപ്പറും പേനയുമായി വെട്ടിത്തിരുത്തി മെനക്കെടാതെയും വീട്ടിലിരുന്ന് തന്നെ പാസ്പോർട്ട് പുതുക്കാം. ഏതാണ്ട് 30 ലക്ഷം അമേരിക്കൻ പൗരന്മാർ ഈ വെബ്സൈറ്റിനെ പാസ്പോർട്ട് പുതുക്കലിനായി ആശ്രയിക്കുന്നുണ്ട് എന്നാണ് വിവരം.

Ads by Google
Wednesday 23 Jul 2025 03.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google