Monday, March 23, 2026 Last Updated 36 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 12.23 PM

പിറന്ന മണ്ണിലേക്ക് അവസാനമായി വി.എസിന്റെ മടക്കം ; പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്ക്

uploads/news/2025/07/792598/vs-punnapra.jpg

ആലപ്പുഴ: കേരളത്തില്‍ ഉടനീളമുള്ള അന്ത്യാഞ്ജലി ഏറ്റുവാങ്ങിക്കൊണ്ട് കേരളത്തിന്റെ മൂന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പിറന്ന മണ്ണിലേക്ക് മടക്കം. അവസാനമായി വേലിക്കകത്ത് വീട്ടിലേക്ക് വി.എസ്. അച്യൂതാനന്ദന്റെ വിലാപയാത്ര എത്തിച്ചേര്‍ന്നു. വി.എസിന്റെ വീട്ടിലേക്കുള്ള വഴിയും വീടും ജനസമുദ്രമായി മാറി. വേലിക്കകത്ത് വീട്ടിലേക്കുള്ള വി.എസിന്റെ അവസാനയാത്രയാണ് ഇത്. ജനലക്ഷങ്ങളാണ് വീരസഖാവിന് വേണ്ടി കണ്ഠമിടറിയും മുഷ്ടി ഉയര്‍ത്തിയും യാത്രയിലുടനീളം അഭിവാദ്യം അര്‍പ്പിച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

വിലാപയാത്രയെ പിന്തുടര്‍ന്ന് വഴിയരികിലും പ്രധാന ജംഗ്ഷനിലും നില്‍ക്കുന്ന ജനമനസ്സുകള്‍ക്ക് പുറമേ പുന്നപ്രയിലെ വീട്ടിലേക്കും ആയിരങ്ങള്‍ രാവിലെ മുതല്‍ തന്നെ ഒഴുകിയെത്തിയിരുന്നു. ഇടുക്കിയ്ക്കും കോട്ടയത്തിനും പുറമേ വിഎസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയിലെയും, പാലക്കാട് ജില്ലയിലെയും നിരവധി ജനങ്ങളും പുന്നപ്രയിലെ വീട്ടിലെത്തി. മദ്ധ്യകേരളത്തില്‍ നിന്നും വടക്കന്‍ ജില്ലകളില്‍ നിന്നും നിരവധി ജനങ്ങള്‍ ഇതിനകം 'വേലിക്കകത്ത്' വീട്ടില്‍ എത്തിക്കഴിഞ്ഞു. പലരും രാത്രിയോടെ എത്തി വരി നില്‍ക്കുകയായിരുന്നു.

വലിയ പൊലീസ് സന്നാഹത്തെയാണ് ഇവിടം വിന്യസിച്ചിരിക്കുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വലിയചുടുക്കാട്ടില്‍ സംസ്‌കാരവും നടക്കും. മുന്‍പ് തീരുമാനിച്ച സമയത്ത് എല്ലാം നടക്കാന്‍ കഴിയാത്തത് മൂലം ഡി.സി.യിലെ പൊതുദര്‍ശന സമയം അരമണിക്കൂറായി കുറച്ചിട്ടുണ്ട. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് വി.എസിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങിയത്.

Ads by Google
Wednesday 23 Jul 2025 12.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google