Monday, March 23, 2026 Last Updated 36 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 11.53 AM

വേലിക്കകം വീട്ടിലും ഒഴുകിയെത്തി ജനാവലി ; വിലാപയാത്ര വണ്ടാനം കടക്കുന്നു, ഉടന്‍ പുന്നപ്രയിലേക്ക്

uploads/news/2025/07/792593/vs-1.jpg

ആലപ്പുഴ: വിലാപയാത്രയെ പിന്തുടര്‍ന്ന് വഴിയരികിലും പ്രധാന ജംഗ്ഷനിലും നില്‍ക്കുന്ന ജനമനസ്സുകള്‍ക്ക് പുറമേ പുന്നപ്രയിലെ വീട്ടിലേക്കും ആയിരങ്ങള്‍ ഒഴുകിയെത്തുന്നു. വിഎസിന്റെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഏറെ വൈകാതെ പുന്നപ്രയിലെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെ ടുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് വരെ എത്തിയിരിക്കുകയാണ് വാഹനം. വിലാപയാത്ര വണ്ടാനത്ത് കൂടിയാണ് കടന്നുപോകുന്നത്.

വിഎസിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വി എസിന്റെ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നു. ഇടുക്കിയ്ക്കും കോട്ടയത്തിനും പുറമേ വിഎസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയിലെയും, പാലക്കാട് ജില്ലയിലെയും നിരവധി ജനങ്ങളും പുന്നപ്രയിലെ വീട്ടിലെത്തി. മദ്ധ്യകേരളത്തില്‍ നിന്നും വടക്കന്‍ ജില്ലകളില്‍ നിന്നും നിരവധി ജനങ്ങള്‍ ഇതിനകം 'വേലിക്കകത്ത്' വീട്ടില്‍ എത്തിക്കഴിഞ്ഞു. പലരും രാത്രിയോടെ എത്തി വരി നില്‍ക്കുകയാണ്. വലിയ പൊലീസ് സന്നാഹത്തെയാണ് ഇവിടം വിന്യസിച്ചിരിക്കുന്നത്.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വലിയചുടുക്കാട്ടില്‍ സംസ്‌കാരം നടക്കും. എല്ലാ സ്ഥലത്തും വലിയ ജനക്കൂട്ടമാണ് വഴിയുടെ ഇരു ഭാഗത്തുമായി കാത്തു നില്‍ക്കുന്നത്. വേലിക്കകത്തെ വീട്ടില്‍ വലിയ ജനാവലിയാണ്. ഡി.സി.യിലെ പൊതുദര്‍ശന സമയം അരമണിക്കൂറായി കുറച്ചിട്ടുണ്ട.

Ads by Google
Wednesday 23 Jul 2025 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google