Monday, March 23, 2026 Last Updated 36 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Jul 2025 03.59 PM

'രാഷ്ട്രീയ പോരാട്ടത്തില്‍ എന്തിനാണ് നിങ്ങള്‍'; ഇ ഡിക്ക് എതിരെ സുപ്രീം കോടതി

supremecourt

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സാന്നിധ്യത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. മുഡാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ കേസ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയമായി സെന്‍സിറ്റീവ് കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ആയുധമാക്കുന്നു എന്ന പരാമര്‍ശമാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി ഉള്‍പ്പെട്ട ബെഞ്ച് ഉയര്‍ത്തിയത്.

രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ മതി. രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് എന്തിനാണ് ഇഡിയെ ഉപയോഗിക്കുന്നത്. ഈ വിഷയത്തില്‍ കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

Ads by Google
Monday 21 Jul 2025 03.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google